സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത് നവ്യ നായരുടെ റൗഡി ബേബി ഡാന്‍സ്

By Web TeamFirst Published Mar 19, 2019, 2:49 PM IST
Highlights

ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം കാഴ്ചക്കാരെ സ്വന്തമാക്കിയ യു ട്യൂബ് ഗാനമെന്ന റെക്കോര്‍ഡും സ്വന്തമാക്കി കുതിക്കുകയാണ് സായി പല്ലവി-ധനുഷ് ടീമിന്‍റെ മാരി ടുവിലെ റൗഡി ബേബി എന്ന ഗാനം. 31 കോടിയോളം കാഴ്ചക്കാരുമായാണ് റൗഡി ബേബി ഒന്നാം സ്ഥാനത്ത് തുടരുന്നത്

കൊച്ചി: മലയാള വെള്ളിത്തിരയിലെ പ്രിയ നായികയായിരുന്നു നവ്യ നായര്‍. അഭിനയത്തിന് താല്‍ക്കാലിക വിരാമമിട്ടെങ്കിലും നവ്യ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധി നേടാറുണ്ട്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ജഗതി ശ്രീകുമാറിന്‍റെ വീട്ടിലെത്തി അദ്ദേഹത്തിനൊപ്പം പാട്ടുപാടിയ നവ്യയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ് നവ്യയുടെ ഒന്നര മിനിട്ട് ദൈര്‍ഖ്യമുള്ള  പുതിയ വീഡിയോ.

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് വമ്പന്‍ ഹിറ്റായി മാരിയ റൗഡി ബേബി എന്ന ഗാനത്തിനൊപ്പമുള്ള ഡാന്‍സിലൂടെയാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നത്.  തകര്‍പ്പന്‍ ചുവടുകളുമായാണ് നവ്യ റൗഡി ബേബി ഗാനം ഏറ്റെടുത്തിരിക്കുന്നത്. യൂ ട്യൂബിലും നവ്യയുടെ റൗഡി ബേബി ഡാന്‍സ് വമ്പന്‍ ഹിറ്റാണ്. ദിവസങ്ങള്‍ക്കകം 7 ലക്ഷത്തോളം പേരാണ് നവ്യയുടെ ഡാന്‍സ് കണ്ടത്.

 

അതേസമയം ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം കാഴ്ചക്കാരെ സ്വന്തമാക്കിയ യു ട്യൂബ് ഗാനമെന്ന റെക്കോര്‍ഡും സ്വന്തമാക്കി കുതിക്കുകയാണ് സായി പല്ലവി-ധനുഷ് ടീമിന്‍റെ മാരി ടുവിലെ റൗഡി ബേബി എന്ന ഗാനം. 31 കോടിയോളം കാഴ്ചക്കാരുമായാണ് റൗഡി ബേബി ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള വച്ചിന്‍ഡയ്ക്ക് 19 കോടിയോളം കാഴ്ചക്കാരാണ് ഉള്ളത്. നേരത്തെ ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിലെ നാലാം സ്ഥാനമടക്കം റൗഡി ബേബി സ്വന്തമാക്കിയിരുന്നു. യൂട്യൂബ് ട്രെന്‍ഡിംഗ് പട്ടികയില്‍ ആദ്യം തന്നെ ഇടം നേടിയ റൗഡി ബേബി ഒരോ മണിക്കൂറിലും ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുകയാണ്. 

 

click me!