
മുംബൈ: ബോക്‌സ് ഓഫീസ് കളക്ഷനുകളെക്കുറിച്ചും ടിക്കറ്റ് വിൽപ്പനയെക്കുറിച്ചും അഭിനേതാക്കൾ സംസാരിക്കേണ്ട കാര്യമില്ലെന്ന് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. ഇത്തരം സംസാരങ്ങള്‍ നമ്മുടെ കഴിവില്‍ വെള്ളം ചേര്‍ക്കുന്നത് പോലെയാണ് എന്ന് താരം അഭിപ്രായപ്പെട്ടു. ഒരു ചിത്രത്തിന് നൂറുകോടി പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ നിലപാടിനെതിരെയും സിദ്ദിഖി സംസാരിച്ചു. ഒരു സിനിമയെ ഹിറ്റ് അല്ലെങ്കിൽ ഫ്ലോപ്പ് ആക്കുന്നത് സിനിമയുടെ ബജറ്റാണെന്ന് അഭിപ്രായപ്പെട്ട താരം. സിനിമയുടെ സാമ്പത്തിക കാര്യങ്ങള്‍ നിര്‍മ്മാതാവിന്‍റെ ഉത്തരവാദിത്വമാണെന്നും പറഞ്ഞു.
ഇടി ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നവാസുദ്ദീൻ സിദ്ദിഖി തുറന്നടിച്ചത്. ഒരു ചിത്രത്തിന് 100 കോടി എന്ന തരത്തിൽ ശമ്പളം ആവശ്യപ്പെടുന്നത് സിനിമയെ ദോഷകരമായി ബാധിക്കും. ഒരു സിനിമയുടെ ബഡ്ജറ്റ് ഇത് കാരണം പരിധിക്ക് അപ്പുറം എത്തുന്നു ഇത് പരാജയ കാരണമാകുന്നു. നടന്മാരോ സംവിധായകരോ കഥാകൃത്തുക്കളോ ചിലപ്പോള്‍ ഇവിടെ പരാജയപ്പെടണമെന്നില്ല. സിനിമയുടെ ബജറ്റ് തന്നെയാണ് അതിനെ ഹിറ്റ് ആക്കുകയോ ഫ്ലോപ്പ് ആക്കുകയോ ചെയ്യുന്നത് നവാസുദ്ദീൻ സിദ്ദിഖി കൂട്ടിച്ചേർത്തു.
ഇന്നത്തെ സിനിമ രംഗത്തിന് ബിഗ് ബജറ്റ് ആണോ അല്ലെങ്കില്‍ വലിയ ആശയങ്ങളാണോ വേണ്ടത് എന്ന ചോദ്യത്തിന് ചരിത്രപരമായി പണം എല്ലായ്പ്പോഴും നല്ല ആശയങ്ങളെ പിന്തുടരുകയായിരുന്നു എന്ന് നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു. “എനിക്ക് ഒരു ട്രില്യൺ ഡോളർ ബജറ്റ് ഉണ്ട്, എന്നാൽ നല്ല ആശയം സിനിമയ്ക്ക് ലഭിച്ചില്ലെങ്കില്‍, എന്റെ ട്രില്യൺ ഡോളർ പോക്കറ്റില്‍ നിന്നും പോകും” അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ സിനിമ രംഗത്ത് ഒരു വ്യക്തയുടെ അടുത്ത് നല്ല തിരക്കഥയുണ്ടെങ്കിൽ, തിരക്കഥ ലഭിക്കാൻ വേണ്ടി മാത്രം നിർമ്മാതാക്കൾ പണവുമായി അയാളുടെ പുറകെ വരും. “നല്ല ആശയങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരോ വ്യക്തിക്കും നാം കൂടുതൽ വിശ്വാസ്യത നൽകണം” അദ്ദേഹം പറഞ്ഞു.
താരങ്ങള്‍ നിയന്ത്രിക്കുന്ന ചലച്ചിത്ര രംഗം അവസാനിക്കാന്‍ പോവുകയാണെന്നും നവാസുദ്ദീൻ തുറന്നു പറഞ്ഞു. പ്രേക്ഷകർ അപ്‌ഡേറ്റ് ചെയ്യപ്പെടുമ്പോൾ,നമ്മുടെ താരങ്ങൾ അത് മനസിലാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.2023ൽ റിലീസിന് തയ്യാറെടുക്കുന്ന ഹദ്ദി എന്ന ചിത്രത്തിലാണ് താരം നവാസുദ്ദീൻ സിദ്ദിഖി അഭിനയിക്കുന്നത്.
ഏറ്റുമുട്ടാനൊരുങ്ങി ലോറൻസും എസ് ജെ സൂര്യയും; 'ജിഗർതണ്ട ഡബിൾ എക്സ്' ടീസർ
വിവാഹ വേദിയിൽ നിന്നും വലത് കാല്‍ വെച്ച് ഐഎഫ്എഫ്കെയിലേക്ക് !
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ