നയൻതാര നായികയായി ഹായ്, ഒരാഴ്‍ചകൊണ്ട് ചിത്രം നേടിയത്

Published : Sep 03, 2026, 12:08 PM IST
Nayanthara

Synopsis

നയൻതാരയുടെ ഹായ് ആകെ നേടിയത്.

നയൻതാര നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ഹായ്'. തമിഴിലെ ശ്രദ്ധേയനായ ഗാനരചയിതാവ് വിഷ്‍ണു ഇടവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കവിൻ ആണ് നായകനായി എത്തിയിരിക്കുന്നത്. ഓഗസ്റ്റ് 28 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നയൻതാരയുടെയും കവിന്റെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷക പ്രതികരണം. ഒരാഴ്ച കൊണ്ട് ഹായ് 8.70 കോടി രൂപയാണ് ആഗോളതലത്തില്‍ ലഭിക്കുന്നത്.

ഒരു റൊമാന്റിക് ചിത്രമാണ് ഹായ്. ജെൻ മാര്‍ട്ടിനാണ് സംഗീത സംവിധാനം. രാജേഷ് ശുക്ല ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഫിലോമിൻ രാജ് ആണ് എഡിറ്റര്‍. ബി ശേഖര്‍ കലാ സംവിധായകനാകുമ്പോള്‍ ദിനേഷ് കാശിയാണ് സ്റ്റണ്ട് കൊറിയോ​ഗ്രാഫർ.

അതിനിടെ നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ പുറത്തായതും ഒരു കൗതുകമായി ചര്‍ച്ചയായിരുന്നു. ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയില്‍ കണ്ടത് ആരാധകരില്‍ ആകാംക്ഷ സൃഷ്‍ടിക്കുകയായിരുന്നു. ഫോട്ടോയില്‍ കൗതുകം നിറച്ച കാരണവുതായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളില്‍ പുതിയ ചിത്രത്തില്‍ ഉണ്ടാകും.

ടോക്സിക് എന്ന ചിത്രമാണ് നയൻതാരയുടേതായി റിലീസിന് എത്തിയ മറ്റൊരു ചിത്രം . യഷ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ​ഗീതു മോഹൻദാസ് ആണ്. ചിത്രം ഓ​ഗസ്റ്റ് 26ന് തിയറ്ററുകളിൽ എത്തി. ​ഗം​ഗ എന്നാണ് നയനാ‍താരയുടെ കഥാപാത്ര പേര്. യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററില്‍ എത്തി. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി പി അബിദ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എന്നെ കളഞ്ഞിട്ട് പോകരുതെന്ന് അയാളുടെ കാലു പിടിച്ച് യാചിച്ചിട്ടുണ്ട്'; പ്രണയത്തകർച്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് ആര്യ
ഒടുവില്‍ തുടക്കം കളക്ഷനില്‍ ആ മാന്ത്രിക സംഖ്യ മറികടന്നു