ചരിത്ര സിനിമയില്‍ നായികയാകാൻ നയൻതാര

Web Desk   | Asianet News
Published : Mar 12, 2020, 04:55 PM IST
ചരിത്ര സിനിമയില്‍ നായികയാകാൻ നയൻതാര

Synopsis

ബി എല്‍ വേണുവിന്റെ ചരിത്ര നോവലിനെ ആസ്‍പദമാക്കിയുള്ള കന്നഡ സിനിമയിലാണ് നയൻതാര നായികയാകുന്നത്.

തെന്നിന്ത്യയില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന നടിയാണ് നയൻതാര. നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക് സിനിമകള്‍ വിജയിപ്പിക്കാൻ കഴിവുള്ള നായിക നടി. നയൻതാരയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നയൻതാരയുടെ പുതിയ സിനിമയെ കുറിച്ചുള്ളതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്ന വാര്‍ത്ത. നയൻതാര വീണ്ടും കന്നഡയില്‍ നായികയാകുന്നുവെന്നതാണ് വാര്‍ത്ത.

നേരത്തെ സൂപ്പര്‍ എന്ന കന്നഡ സിനിമയില്‍ നായികയായി നയൻതാര അഭിനയിച്ചിട്ടുണ്ട്. ഗണ്‍ഡുഗലി മഡകാരി നായക എന്ന കന്നഡ ചിത്രത്തിലാണ് നയൻതാര പുതുതായി നായികയാകുന്നത്. ബി എല്‍ വേണുവിന്റെ ചരിത്ര നോവലിനെ ആസ്‍പദമാക്കിയാണ് സിനിമ. ഒരു ആക്ഷൻ ത്രില്ലറായിരിക്കും ഇത്. ദര്‍ശൻ ആയിരിക്കും നായകനായി എത്തുക.

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്