
ചെന്നൈ: താന്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ സിനിമ പ്രെമോഷന്‍ പരിപാടികളില്‍ നിന്നും അഭിമുഖങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കുന്ന വ്യക്തിയാണ് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനസ് തുറന്നിരിക്കുകയാണ് താരം. വോഗിനാണ് താരം അഭിമുഖം അനുവദിച്ചത്.
'ഞാന്‍ പ്രധാന കഥാപാത്രമാകുന്ന സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്‍റെതാണ്. ചില സമയങ്ങളില്‍, ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്രകഥാപാത്രമാക്കിയുളള കഥകളുമായി സംവിധായകര്‍ വരും. അത് ആവശ്യമാണോയെന്നാണ് ഞാന്‍ ചോദിക്കാറുള്ളത്' ജയത്തില്‍ മതിമറക്കുകയോ അതില്‍ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല ഞാന്‍, നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എനിക്കാകുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നത്'-നയന്‍താര പറയുന്നു.
എന്തുകൊണ്ടാണ് എല്ലായ്‌പ്പോഴും പുരുഷന്മാര്‍ക്കു മാത്രം അധികാരമുണ്ടായിരിക്കേണ്ടത്? പ്രശ്‌നമെന്തെന്നാല്‍ സ്ത്രീകള്‍ ഇപ്പോഴും കമാന്‍ഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് പറയാന്‍ അവര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെന്‍ഡര്‍ കാര്യമല്ല. നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഞാന്‍ പറയുന്നതും കേള്‍ക്കണം' പുരുഷാധിപത്യത്തെ കുറിച്ചുളള ചോദ്യത്തിന് താരം നല്‍കിയ മറുപടി ഇങ്ങനെ.
അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാത്തത്തിന്റെ കാരണവും നടി വ്യക്തമാക്കിയിട്ടുണ്ട്,ഞാന്‍ ചിന്തിക്കുന്നത് എന്താണെന്നു ലോകം അറിയാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വലിയൊരു ആള്‍ക്കൂട്ടത്തിനിടയില്‍ എനിക്ക് നില്‍ക്കാനാകില്ല, പിന്നെ പല തവണയും മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞതിനെ തെറ്റിദ്ധരിച്ചിട്ടുണ്ട്, വളച്ചൊടിച്ചിട്ടുണ്ട്. അതെനിക്ക് കൈകാര്യം ചെയ്യാവുന്നതിലും വലുതാണ്. എന്റെ ജോലി അഭിനയമാണ്..ബാക്കി സിനിമ സംസാരിക്കട്ടെയെന്ന് നയന്‍സ് പറയുന്നു.
നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് സൈറ നരസിംഹ റെഡ്ഡി. ചിരഞ്ജീവി, തമന്ന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത് കോളിവുഡ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലേഡി സൂപ്പർ സ്റ്റാർ ചിത്രമാണ് ദർബാർ. വർഷങ്ങൾക്ക് ശേഷം നയൻസ്-രജനി കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ