
തെന്നിന്ത്യയുടെ പ്രിയ നടി ഹിന്ദിയില്‍ ആദ്യമായി നായികയായിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ നായികയായിട്ടാണ് നയൻതാര ബോളിവുഡിലേക്ക് എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ നയൻതാര ഹിന്ദി പറയുന്നതിന്റെ വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
മലയാളിയായ നയൻതാര ഇപ്പോള്‍ തമിഴ്‍നാട്ടുകാരിയാണ്. ഏറെക്കാലമായി നയൻതാര തമിഴ്‍നാട്ടിലാണ് താമസിക്കുന്നത്. വിഘ്‍നേശ് ശിവനും നയൻതാരയും കേരളത്തിലേക്ക് വരുകയും ചെയ്യാറുണ്ട്. നയൻതാര ഭംഗിയായി ഹിന്ദി സംസാരിക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ജയിലിന്റെ പ്രമോഷനായാണ് നയൻതാര സംസാരിക്കുന്നത്. ബോളിവുഡ് നടിമാരേക്കാളും മനോഹരമായി ഹിന്ദി പറയുന്ന നയൻതാരയെ പ്രേക്ഷകര്‍ അഭിനന്ദിക്കുകയാണ്. മറ്റ് നടിമാരെയും ഉള്‍പ്പെടുത്തിയുള്ള ഒരു വീഡിയോയില്‍ തെന്നിന്ത്യയുടെ പ്രിയ നായിക നയൻതാര മനോഹരമായി സംസാരിക്കുന്നത് പിങ്ക്‍വില്ലയാണ് പുറത്തുവിട്ടിരിക്കുന്നത്.
അറ്റ്‍ലിയാണ് ഷാരൂഖിന്റെയും നയൻതാരയുടെയും ജവാൻ സംവിധാനം ചെയ്‍തിരിക്കുന്നത്. ഷാരൂഖ് ഖാൻ നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രമാണ് ജവാൻ എന്നാണ് അഭിപ്രായങ്ങള്‍. എന്നാല്‍ തമിഴ് പശ്ചാത്തലമുള്ള ഒരു ചിത്രമായതിനാല്‍ നായക വേഷം ഷാരൂഖ് ഖാന് യോജിക്കുന്നുണ്ടോ എന്ന് ചിലര്‍ സംശയവും പ്രകടിപ്പിക്കുന്നു. നയൻതാര മികച്ച പ്രകടനമാണ് കാഴ്‍ചവച്ചിരിക്കുന്നതെന്നാണ് ചിത്രം കണ്ടവര്‍ സംശയമൊട്ടുമില്ലാതെ അഭിപ്രായപ്പെടുന്നത്. വിജയ് സേതുപതി ജവാനില്‍ വില്ലൻ കഥാപാത്രമായിട്ടായിരുന്നു എത്തിയത്. ഷാരൂഖ് ഖാന്റെ പ്രതീക്ഷകള്‍ നിറവേറ്റുന്ന ചിത്രമാണ് ജവാൻ എന്നാണ് പൊതുവേയുള്ള അഭിപ്രായങ്ങള്‍. ഏതൊക്കെ റെക്കോര്‍ഡുകളായിരിക്കും ഷാരൂഖ് ഖാൻ ചിത്രം തിരുത്തും എന്ന് വ്യക്തമാകാൻ ഇനിയും കുറച്ചു ദിവസം കാത്തിരിക്കേണ്ടി വരും.
തമിഴകത്തിന്റെ പ്രിയങ്കരിയായ നയൻതാരയ്‍ക്ക് 10 കോടി രൂപയാണ് ജവാന് പ്രതിഫലമായി ലഭിച്ചത്. വിജയ് സേതുപതിക്ക് ഇരട്ടിയോളം പ്രതിഫലമാണ് ചിത്രത്തിനായി ലഭിച്ചിരിക്കുന്നത്. വിജയ് സേതുപതിക്ക് ജവാന് 21 കോടി പ്രതിഫലമാണ്. നായകനായ ഷാരൂഖ് ഖാന് 100 കോടിയും പ്രതിഫലമായി ലഭിച്ചിരിക്കുന്നു എന്നും പിങ്ക്‍വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
Read More: ബേബി സര്‍പ്രൈസ് ഹിറ്റ്, വിജയ്‍യുടെ സഹോദരൻ ആനന്ദ് ദേവെരകൊണ്ടയ്‍ക്ക് ഇനി ഗാം ഗാം ഗണേശ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക