നയൻതാരയുടെ അന്നപൂരണി ഇനി ഒടിടിയില്‍, ചിത്രത്തിന്റെ സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

Published : Dec 24, 2023, 04:57 PM ISTUpdated : Jan 10, 2024, 03:31 PM IST
നയൻതാരയുടെ അന്നപൂരണി ഇനി ഒടിടിയില്‍, ചിത്രത്തിന്റെ സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

Synopsis

ഒടിടിയിലേക്ക് നയൻതാരയുടെ അന്നപൂരണിയുമെത്തുന്നു.

നയൻതാര നായികയായി വേഷമിട്ട ഒരു ചിത്രമാണ് അന്നപൂരണി. നയൻതാര ഷെഫായിട്ടാണ് അന്നപൂരണിയില്‍ വേഷമിട്ടിരുന്നത്. മികച്ച് പ്രകടനമായിരുന്നു അന്നപൂരണിയില്‍ നയൻതാരയുടേത്. സംവിധായകൻ നിലേഷ് കൃഷ്‍ണയുടെ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചതാണ് പുതിയ റിപ്പോര്‍ട്ട്.

നെറ്റ്ഫ്ലിക്സിലാണ് അന്നപൂരണി പ്രദര്‍ശനത്തിന് എത്തുക. സ്‍ട്രീമിംഗ് ഡിസംബര്‍ 29ന് തുടങ്ങും.  ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യ ഡി പിയാണ്. തിരക്കഥയും നിലേഷ് കൃഷ്‍ണയാണ്. ജതിൻ സേതിയാണ് നിര്‍മാണം,  ജയ് നായകനായി എത്തിയ ചിത്രത്തിലെ കഥാപാത്രങ്ങളായി കെ എസ് രവികുമാര്‍, സുരേഷ് ചക്രവര്‍ത്തി ആരതി ദേശയി, രേണുക, കാര്‍ത്തിക് കുമാര്‍, ചന്ദ്രശേഖര്‍, റെഡിൻ തുടങ്ങിയവരും വേഷമിട്ടു, സംഗീതം എസ് തമനായിരുന്നു.

ഇതിനു മുമ്പ് ഇരൈവനാണ് നയൻതാര ചിത്രമായി പ്രദര്‍ശനത്തിന് എത്തിയത്. ജയം രവിയായിരുന്നു നായകനായി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് ഐ അഹമ്മദും. ജയം രവിയും നയൻതാരയും ഒന്നിച്ച ചിത്രമായ ഇരൈവനില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ നിര്‍മാണം സുധൻ സുന്ദരമും ജയറാം ജിയുമായിരുന്നു. തിരക്കഥ എഴുതിയതും ഐ അഹമ്മദായിരുന്നു.  ഹരി കെ വേദാന്ദാണ് നയൻതാര ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചിത്രത്തിനായി ഒരു ഗാനം യുവൻ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ ആലപിച്ചത് ഇരൈവന്റെ റിലീസിന് മുന്നേ വൻ ഹിറ്റായി മാറിയിരുന്നു.

നയൻതാര അടുത്തിടെ ഒരു സംരഭവുമായി രംഗത്ത് എത്തിയിരുന്നു. 9 സ്‍കിൻ എന്ന സരംഭമായിരുന്നു താരത്തിന്റേതായി ചര്‍ച്ചയായത്. നയൻതാര ലിപ് ബാം സംരഭമായ ദ ലിപ് ബാം കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ഡോ. രെണിത രാജനുമായി ചേര്‍ന്നായിരുന്നു താരത്തിന്റെ കമ്പനി.

Read More: കേരളത്തില്‍ ഒന്നാമത് ആ സൂപ്പര്‍താരം, ആദ്യ പത്തില്‍ സലാറില്ല, മൂന്നാമൻ മോഹൻലാല്‍, ഒമ്പതാമനായി രജനികാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു