
നയൻതാര നായികയാകുന്ന പുതിയ ചിത്രമാണ് 'ഒ 2'. ജി എസ് വിഘ്‍നേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി എസ് വിഘ്‍നേഷിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ' ഒ 2' എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (O2 Song).
'വാനം യാവും' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രദീപ് കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിശാല്‍ ചന്ദ്രശേഖര്‍ ആണ് സംഗീത സംവിധായകൻ. ധരണ്‍ കെ ആര്‍ ആണ് ഗാനരചന. ശ്വസനസംബന്ധമായ രോഗാവസ്ഥയുള്ള മകന്‍റെ അമ്മയാണ് നയന്‍താരയുടെ കഥാപാത്രം. ഒരു യാത്രയ്ക്കിടെ, അവരടക്കം സഞ്ചരിക്കുന്ന ബസ് അപകടത്തില്‍ പെട്ട് അസ്വാഭാവിക സാഹചര്യത്തിലാകുന്നു. യാത്രികര്‍ ശ്വാസവായുവിന് പ്രതിസന്ധി നേരിടുന്നതുമാണ് ചിത്രത്തിന്‍റെ പ്ലോട്ടെന്ന് ട്രെയ്‍ലര്‍ സൂചന നല്‍കിയിരുന്നു.
നയന്‍താരയ്‍ക്കൊപ്പം റിത്വിക്കും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം തമിഴ് എ അഴകന്‍, എഡിറ്റിംഗ് സെല്‍വ ആര്‍ കെ, സംഗീത സംവിധാനം വിജയ് ചന്ദ്രശേഖര്‍, ഡ്രീം വാരിയര്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ എസ് ആര്‍ പ്രകാശ് പ്രഭുവും എസ് ആര്‍ പ്രഭുവും ചേര്‍ന്നാണ് നിര്‍മ്മാണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആയ ചിത്രത്തിന്‍റെ റിലീസ് തീയതി ജൂണ്‍ 17 ആണ്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നയന്‍താരയുടെ മറ്റു ചിത്രങ്ങളും പുറത്തുവരാനുണ്ട്. അല്‍ഫോന്‍സ് പുത്രന്‍റെ മലയാള ചിത്രം 'ഗോള്‍ഡ്', ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി ഒരുക്കുന്ന ബോളിവുഡ് ചിത്രം 'ജവാന്‍', 'ലൂസിഫറി'ന്‍റെ തെലുങ്ക് റീമേക്ക് ആയ ചിരഞ്‍ജീവി ചിത്രം 'ഗോഡ്‍ഫാദര്‍', അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'കണക്ട്' എന്നിവയാണ് അവ. 'പ്രേമം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ആറ് വര്‍ഷത്തിനിപ്പുറമാണ് അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ ഒരു ചിത്രം വരുന്നത്. നയൻതാര നായികയാകുന്ന 'ഗോള്‍ഡെ'ന്ന ചിത്രത്തിലെ നായകൻ പൃഥ്വിരാജ് ആണ്. മുന്‍ ചിത്രങ്ങളായ നേരത്തെക്കുറിച്ചും 'പ്രേമ'ത്തെക്കുറിച്ചും പറഞ്ഞതുപോലെ പ്രത്യേകതകളൊന്നുമില്ലാത്ത ചിത്രമെന്നാണ് ഗോള്‍ഡിനെക്കുറിച്ചും അല്‍ഫോന്‍സ് പറഞ്ഞിരിക്കുന്നത്.
Read More : ബോക്സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് 'വിക്രം', പുതിയ റെക്കോര്‍ഡ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ