കമല്‍ഹാസൻ നായകനായ ചിത്രം വിക്രം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു (Vikram).

കമല്‍ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'വിക്രം'. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടുന്നത്. ഇപ്പോഴിതാ യുകെയിലെ കളക്ഷനെ കുറിച്ചാണ് പുതിയ വാര്‍ത്ത (Vikram).

യുകെയില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ എക്കാലത്തെയും തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് 'വിക്രം'. എ പി ഇന്റര്‍നാഷണലാണ് ഇക്കാര്യം അറിയിച്ചത്. മലയാളി താരങ്ങളും 'വിക്രം' ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് മലയാളത്തില്‍ നിന്ന് വിക്രമില്‍ അഭിനയിച്ചത്.

Scroll to load tweet…

കേരള കളക്ഷനിലും 'വിക്രം' സിനിമ റെക്കോര്‍ഡിട്ടിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ സ്വന്തമാക്കിയ തമിഴ് ചിത്രം എന്ന റെക്കോര്‍ഡ് നിലവില്‍ 'വിക്ര'മിനാണ്. കമല്‍ഹാസന്‍ തന്നെയാണ് 'വിക്രം' സിനിമയുടെ പ്രധാന നിര്‍മ്മാതാവ്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം.

റിലീസിന് മുന്നേ കമല്‍ഹാസൻ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായി റിപ്പോർ‌ട്ടുകൾ വന്നിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.

രജനികാന്ത് അടക്കമുള്ള ചലച്ചിത്ര താരങ്ങള്‍ വിക്രം കണ്ട് കമല്‍ഹാസനെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. സൂപ്പര്‍ എന്നാണ് 'വിക്രം' ചിത്രത്തെ കുറിച്ചുള്ള രജനികാന്തിന്റെ അഭിപ്രായം. ലോകേഷ് കനകരാജിനെയും വിളിച്ചും രജനികാന്ത് അഭിനന്ദനം അറിയിച്ചു. അതിഥി വേഷത്തിലെത്തിയ സൂര്യ തന്റെ സ്വപ്‍നസാക്ഷാത്‍കാരമാണ് ഇതെന്നാണ് പറഞ്ഞത്. പ്രിയപ്പെട്ട കമല്‍ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‍ക്രീൻ പങ്കിടുകയെന്ന സ്വപ്‍നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്‍നേഹം ആവേശഭരിതനാക്കുന്നു എന്നും ലോകേഷ് കനകരാജിനോടായി സൂര്യ ട്വിറ്ററില്‍ പറഞ്ഞിരുന്നു.

Read More : പരസ്‍പരം സര്‍പ്രൈസ് നല്‍കി ഡോ. റോബിനും അശ്വിനും അപര്‍ണയും- വീഡിയോ