'ജനത കര്‍ഫ്യു'; ബാല്‍ക്കണിയില്‍ നിന്ന് കയ്യടിച്ച് നന്ദിയറിയിച്ച് നയന്‍താര

Published : Mar 22, 2020, 09:31 PM ISTUpdated : Mar 22, 2020, 09:40 PM IST
'ജനത കര്‍ഫ്യു'; ബാല്‍ക്കണിയില്‍ നിന്ന് കയ്യടിച്ച് നന്ദിയറിയിച്ച് നയന്‍താര

Synopsis

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചും നന്ദിയറിയിച്ചും നയന്‍താര.  

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചും നന്ദിയറിയിച്ചും നയന്‍താര. വൈകുന്നേരം അഞ്ചുമണിക്ക് വീടിന് പുറത്തെത്തി ആരോഗ്യപ്രവര്‍ത്തകര്‍ക്കും, പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും തുടങ്ങി എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമുള്ള നന്ദി സൂചകമായി  കയ്യടിച്ചോ പാത്രങ്ങള്‍ കൂട്ടിയടിച്ചോ അഭിനന്ദനം അറിയിക്കാനായിരുന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ജനതാ കര്‍ഫ്യൂവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പല താരങ്ങളും ഇന്ന് വീടിനകത്ത് തന്നെയായിരുന്നു. രാവിലെ ഏഴ് മണിമുതല്‍ രാത്രി ഒമ്പത് മണിവരെയായിരുന്നു ജനത കര്‍ഫ്യു.

ഇപ്പോഴിതാ ജനതാ കര്‍ഫ്യൂവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മോദിയുടെ ആഹ്വാനം ഏറ്റെടുത്തും രംഗത്തെത്തിയിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും. ബാല്‍ക്കണയില്‍ നിന്ന് കൈകൊട്ടുന്ന ചിത്രം താരം തന്നെയാണ് പങ്കുവച്ചത്. നമ്മു െനല്ല ആരോഗ്യത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിസ്വാര്‍ത്ഥമായി കൊവിഡിനെതിരെ പൊരുതുന്ന എല്ലാവര്‍ക്കും എന്റെ സല്യൂട്ട് എന്നായിരുന്നു നയന്‍താര ചിത്രത്തിനൊപ്പം കുറിച്ചത്.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ