ഷാരൂഖ് ഖാന്റെ നായികയാകാൻ നയൻതാര? സംവിധാനം ആറ്റ്ലീ

Web Desk   | Asianet News
Published : Jun 26, 2021, 05:15 PM ISTUpdated : Jun 26, 2021, 05:16 PM IST
ഷാരൂഖ് ഖാന്റെ നായികയാകാൻ നയൻതാര? സംവിധാനം ആറ്റ്ലീ

Synopsis

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

രുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് ആറ്റ്ലീ. ബോളിവുഡ് താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരു ചിത്രം ചെയ്യാൻ പോകുന്നുവെന്ന വാർത്തകർ മുമ്പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സാങ്കി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷാരൂഖിന്റെ നായികയായെത്തുന്നത് നയൻതാര ആയിരിക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 

എന്നാൽ, സിനിമയുമായി ബന്ധപ്പെട്ട് ഓദ്യോ​ഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആറ്റ്ലീയുടെയും നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാകും ഇത്. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് നിർമിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. യഷ് രാജ് ഫിലിംസ് ഒരുക്കുന്ന പഥാന്റെ തിരക്കുകളിലാണ് ഷാരൂഖ് ഇപ്പോഴുള്ളത്. ദീപിക പദുക്കോൺ ആണ് നായികയായെത്തുന്നത്. നെട്രിക്കൺ, അണ്ണാത്തെ, കാത്തു വാക്കുല രണ്ട് കാതൽ എന്നീ ചിത്രങ്ങളാണ് നയൻതാരയുടേതായി ഒരുങ്ങുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ