Nayanthara Vignesh Shivan : പ്രവേശനത്തിന് ക്ഷണക്കത്തിലെ കോഡ്; നയന്‍താര വിഘ്നേഷ് വിവാഹത്തിന് എത്തുക വന്‍ താരനിര

Published : Jun 08, 2022, 01:14 PM ISTUpdated : Jun 08, 2022, 01:24 PM IST
Nayanthara Vignesh Shivan : പ്രവേശനത്തിന് ക്ഷണക്കത്തിലെ കോഡ്; നയന്‍താര വിഘ്നേഷ് വിവാഹത്തിന് എത്തുക വന്‍ താരനിര

Synopsis

വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്

തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്ത് നയൻതാര (Nayanthara) വിഘ്നേഷ് ശിവൻ (Vignesh Shivan) വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തെന്നിന്ത്യൻ സിനിമാലോകത്തെ ഒന്നാം നിര താരങ്ങളെല്ലാം വിവാഹത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹവേദിയും പരിസരവും വൻ സുരക്ഷയിലാണ്.

നാളെ പുലർച്ചെ എട്ട് മണിക്കാണ് താരവിവാഹം. മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലിൽ നടക്കുന്ന സ്വകാര്യ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഏതാനം ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമാണ് പങ്കെടുക്കുന്നത്. രജനീകാന്ത്, കമൽഹാസൻ, ചിരഞ്ജീവി, വിജയ് സേതുപതി, ആര്യ, സൂര്യ, സാമന്ത തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ വിവാഹത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. വധൂവരൻമാർ ഒന്നിച്ചെത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനേയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനിലെ നായകൻ ഷാരൂഖ് ഖാനും എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 

ALSO READ : പൊലീസ് കുടുംബത്തിൽ നിന്ന് വെള്ളിത്തിരയിലേക്ക്; ലേഡി സൂപ്പർസ്റ്റാറിന്‍റെ മനം കവർന്ന വിക്കി

വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം വിവാഹ ഹാളിലേക്ക് കടക്കാൻ. വിവാഹത്തിന്റെ  ഡിജിറ്റൽ ക്ഷണക്കത്ത് ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിട്ടുണ്ട്. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളിൽ എത്തണമെന്നാണ് അതിഥികളോടുള്ള അഭ്യർത്ഥന. വിവാഹവേദിയിൽ സംഗീതപരിപാടിയും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഇത് നയിക്കുന്നത് ആരാകുമെന്നതും സർപ്രൈസാണ്. വിവാഹച്ചടങ്ങ് സംവിധായകൻ ഗൗതം മേനോന്റെ നേതൃത്വത്തിൽ ചിത്രീകരിച്ച് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം വഴി പിന്നീട് സ്ട്രീം ചെയ്യുമെന്ന വാർത്തയും പ്രചരിക്കുന്നു. ഇത് വധൂവരന്മാരും സംവിധായകനും സ്ഥിരീകരിച്ചിട്ടില്ല. വിവാഹശേഷം പതിനൊന്നാം തീയതി നയൻതാരയും താനും ഒന്നിച്ച് ചെന്നൈയിൽ മാധ്യമങ്ങളെ കാണുമെന്ന് വിഘ്നേഷ് ശിവൻ പറഞ്ഞു. നാനും റൗഡി താൻ എന്ന വിഘ്നേഷ് ശിവൻ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ