'നിങ്ങൾക്കൊരു അമ്മയുണ്ടാകില്ല, അല്ലെങ്കിൽ ഇത് പറയില്ല'; അശ്ലീലം പറഞ്ഞയാളെ തുറന്നുകാട്ടി അവന്തിക

Published : Jun 08, 2022, 09:48 AM IST
'നിങ്ങൾക്കൊരു അമ്മയുണ്ടാകില്ല, അല്ലെങ്കിൽ ഇത് പറയില്ല'; അശ്ലീലം പറഞ്ഞയാളെ തുറന്നുകാട്ടി  അവന്തിക

Synopsis

അടുത്തിടെയാണ് അവന്തിക മിനിസ്ക്രീനിൽ ശക്തമായ തിരിച്ചുവരവ് നടത്തിയത്

സൈബർ ആക്രമണം എന്നത് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കെല്ലാം ഇപ്പോൾ സുപരിചിതമായ വാക്കാണ്. മാന്യതയുടെ എല്ലാ സീമകളും ലംഘിച്ച് മുഖമില്ലാത്തവരും ഉള്ളവരുമായി സോഷ്യൽ മീഡിയയിൽ നടത്തുന്ന ആക്രമണങ്ങൾ ഇപ്പോൾ നിരന്തരം പുറത്തുവരുന്നുണ്ട്. അതിൽ പലരും ഇപ്പോൾ പിടിക്കപ്പെടുന്നുമുണ്ട്. സിനിമാ-സീരിയൽ താരങ്ങൾ, മറ്റ് സെലിബ്രേറ്റികൾ എന്നിവർക്ക് നേരെയാണ് ഇത്തരം അതിക്രമങ്ങളിൽ അധികവും നടക്കുന്നത്. കൂട്ടമായ ആക്രമണങ്ങളാവാം, മെസേജിൽ അശ്ലീലം ചോദിക്കുന്നവരാകാം.. അങ്ങനെ നിരവധി സംഭവങ്ങൾ അടുത്തിടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ താൻ നേരിട്ട ഒരു വൃത്തികെട്ട സൈബർ അനുഭവം പറയുകയാണ് സീരിയൽ താരം അവന്തിക മോഹൻ. ഇത്തരക്കാരെ പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യതയാണെന്ന് അവന്തിക സ്ക്രീൻഷോട്ട് സഹിതം പങ്കുവച്ച കുറിപ്പിൽ പറയുന്നു.

യുവാവ് അയച്ച അശ്ലീല സന്ദേശമാണ് അവന്തിക സ്ക്രീൻഷോട്ടിലൂടെ പുറത്തുവിട്ടത്. ഈ സന്ദേശത്തിന് മികച്ച മറുപടിയും താരം കൊടുത്തിട്ടുണ്ട്. 'നിങ്ങള്‍ക്ക് ഒരു അമ്മ ഉണ്ടാവില്ല. ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു സന്ദേശം അയക്കുമായിരുന്നില്ല. താങ്കളെ പോലുള്ള ആളുകള്‍  ഭൂമിക്ക് തന്നെ ഒരു ഭാരമാണ്.  ചോദിച്ച ഈ ഒരു വാചകം മാത്രം മതി താങ്കളെ അളക്കാന്‍. നിങ്ങളുടെ സ്വഭാവം പോലെ തന്നെ ഈ ദിവസവും മനോഹരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീകള്‍ ഒരിക്കലും ഇത്തരം സന്ദര്‍ഭങ്ങളില്‍ മിണ്ടാതിരിക്കരുത്. ഇവയൊന്നും മറച്ചുപിടിക്കുകയല്ല, ശബ്ദമുയര്‍ത്തുകയാണ് വേണ്ടത്- എന്നും അവന്തിക കുറിച്ചു.
 
അടുത്തിടെയാണ്  നടി അവന്തിക മോഹൻ മിനിസ്ക്രീനിൽ ശക്തമായ തിരിച്ചുവരവ് നടത്തിയത്. ശ്രേയ നന്ദിനി ഐപിഎസിന്റെ വേഷത്തിൽ ഏഷ്യാനെറ്റ് പരമ്പര തൂവൽ സ്പർശത്തിലായിരുന്നു അവന്തിക എത്തിയത്. നേരത്തെ ബിഗ് സ്ക്രീനിലടക്കം സാന്നിധ്യമായിരുന്നു താരം. ജനപ്രിയ പരമ്പര 'ആത്മസഖി'യിൽ നന്ദിത എന്ന കഥാപാത്രവുമായി എത്തി പ്രേക്ഷക ഹൃദയം കവർന്ന താരം കൂടിയാണ് അവന്തിക. പിന്നീട് 'പ്രിയപ്പെട്ടവൾ' എന്ന സിനിമയിൽ വേഷമിട്ടെങ്കിലും ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നന്ദിതയാണിപ്പോഴും. ഇടവേളയ്ക്ക് ശേഷമാണ് നന്ദിനിയായി താരം എത്തിയത്. 

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍