Nayanthara : 'ലേഡി സൂപ്പർസ്റ്റാർ @75'; നയൻ‌താര ചിത്രവുമായി സീ സ്റ്റുഡിയോസ്, ഷൂട്ടിം​ഗ് ഉടൻ

Published : Jul 13, 2022, 09:53 AM ISTUpdated : Jul 13, 2022, 09:55 AM IST
Nayanthara : 'ലേഡി സൂപ്പർസ്റ്റാർ @75'; നയൻ‌താര ചിത്രവുമായി സീ സ്റ്റുഡിയോസ്, ഷൂട്ടിം​ഗ് ഉടൻ

Synopsis

ജയ്, സത്യരാജ് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നാണ് വിവരം.

തെന്നിന്ത്യൻ താരം നയൻതാരയുടെ(Nayanthara) പുതിയ ചിത്രം പ്രഖ്യാപിച്ചു. താരത്തിന്റെ 75-ാമത്തെ ചിത്രമായി ഒരുങ്ങുന്ന സിനിമ നിർമ്മിക്കുന്നത് സീ സ്റ്റുഡിയോസ് ആണ്. സീ സ്റ്റുഡിയോസിന്റെ യൂട്യൂബ് വഴിയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ഷങ്കറിന്റെ സഹ സംവിധായകനായിരുന്ന നീലേഷ് കൃഷ്ണയാണ് ചിത്രം സംവിധനം ചെയ്യുന്നത്. 

ജയ്, സത്യരാജ് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നാണ് വിവരം. 'താനാ സേർന്തകൂട്ടം', 'സൂധു കാവും' എന്നീ സിനിമകളിൽ പ്രവർത്തിച്ച ദിനേശ് കൃഷ്ണനാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

അതേസമയം, ഷാരൂഖ് ഖാൻ -ആറ്റ്ലി ചിത്രത്തിലാണ് നയൻതാര ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍. കിംഗ് ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരു 'റോ' (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറന്നുതന്ന റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം. മലയാളത്തിൽ പൃഥ്വിരാജ് നായകനാകുന്ന അൽഫോൺസ് പുത്രൻ ചിത്രം 'ഗോൾഡ്' ആണ് നയൻതാരയുടെ വരാനിരിക്കുന്ന ചിത്രം. അടുത്ത വര്‍ഷം ജൂലൈയിൽ ജവാൻ പ്രേക്ഷർക്ക് മുന്നിലെത്തും.

'മോഹന്‍ലാലുമായി അടുത്തൊരു ഹെവി പടമായിരിക്കും, സ്ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ്'; ഷാജി കൈലാസ്

ലയാളികൾക്ക് എന്നും ഹരമാണ് ഷാജി കൈലാസ്- മോഹൻലാൽ(Shaji Kailas-Mohanlal) കോംമ്പോ. ഇരുവരും ഒന്നിച്ചെത്തിയ സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ആറാം തമ്പുരാൻ, നരസിംഹം, നാട്ടുരാജാവ്, താണ്ഡവം എന്നിവ ഉദാഹാരണങ്ങൾ മാത്രം. ഈ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരുടെ മനസ്സിൽ തലമുറകളായി തങ്ങിനിൽക്കുന്നു. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന എലോൺ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ മോഹൻലാലുമായി ചെയ്യുന്ന അടുത്ത സിനിമയെ കുറിച്ച് ഷാജി കൈലാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

Prashanth Neel :'റോളക്‌സ് മനസില്‍ നിന്ന് പോകുന്നില്ല'; 'വിക്രം' വിരുന്നെന്ന് പ്രശാന്ത് നീല്‍

'മോഹന്‍ലാലുമായിട്ട് അടുത്തത് ഹെവി പടം ആയിരിക്കും. എന്നാലേ എനിക്കൊരു എനർജി ഉണ്ടാകൂ. ഇല്ലെങ്കിൽ ഞാൻ തളർന്നിരിക്കും. സ്ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ് ആണ്', എന്നും ഷാജി കൈലാസ് പറഞ്ഞു. കടുവയുമായി ബന്ധപ്പെട്ട് നടന്ന പ്രമോഷനിടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം. 

PREV
Read more Articles on
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം