ആദ്യ തെലുങ്ക് ചിത്രവുമായി നസ്രിയ; ടൈറ്റില്‍ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

Web Desk   | Asianet News
Published : Nov 21, 2020, 03:41 PM ISTUpdated : Nov 21, 2020, 04:52 PM IST
ആദ്യ തെലുങ്ക് ചിത്രവുമായി നസ്രിയ; ടൈറ്റില്‍ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

Synopsis

"ഇതുവരെ പ്രണയിക്കാത്തപോലെ പ്രണയിക്കൂ, ഇതുവരെ ചിരിക്കാത്ത പോലെ ചിരിക്കൂ" എന്ന് കുറിച്ചാണ് നസ്രിയ ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവച്ചത്.

ലയാളിയുടെ പ്രിയ താരം നസ്രിയ നസീം തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്ത് വിട്ടു. 'അണ്ടെ സുന്ദരാനികി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാനിയാണ് നായകന്‍. ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായൊരുക്കുന്ന അണ്ടെ സുന്ദരാനികി നിർമിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ് . 2021 ൽ ചിത്രീകരണം ആരംഭിക്കും.

വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.വിവേക് സാ​ഗറാണ് സം​ഗീത സംവിധാനം. രവിതേജ ​ഗിരിജാലയാണ് എഡിറ്റർ. നികേത് ബൊമ്മി ഛായാ​ഗ്രാഹണം നിർവഹിക്കുന്നു.പി.ആർ.ഒ- വംശി ശേഖർ, ആതിര ദിൽജിത്ത്. 

"ഇതുവരെ പ്രണയിക്കാത്തപോലെ പ്രണയിക്കൂ, ഇതുവരെ ചിരിക്കാത്ത പോലെ ചിരിക്കൂ" എന്ന് കുറിച്ചാണ് നസ്രിയ ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവച്ചത്. ഫഹദ് നായകനായ ട്രാൻസ് ആണ് നസ്രിയയുടേതായി ഒടുവിൽ റിലീസായ ചിത്രം. 

തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താൻ എന്ന് നസ്രിയ നേരത്തെ പറഞ്ഞിരുന്നു. നസ്രിയ മുമ്പ് തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അറ്റ്‍ലി സംവിധാനം ചെയ്‍ത രാജാ റാണി എന്ന ചിത്രത്തില്‍ നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍