നസ്രിയയുടെ സൂക്ഷ്‍മദര്‍ശിനി വിദേശത്ത് നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്

Published : Dec 01, 2024, 01:33 PM IST
നസ്രിയയുടെ സൂക്ഷ്‍മദര്‍ശിനി വിദേശത്ത് നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്

Synopsis

നസ്രിയയുടെ സൂക്ഷ്‍മദര്‍ശിനി വിദേശത്ത് നേടിയത്.  

ബേസില്‍ ജോസഫിന്റേതായി ഒടുവില്‍ വന്ന ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തില്‍ നസ്രിയയാണ് നായികയായി എത്തിയത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം സിയാണ്. ബേസിലിന്റ സൂക്ഷ്‍മദര്‍ശിനിയുടെ വിദേശത്തെ ആകെ കളക്ഷൻ സാക്‍നില്‍ക്ക് പുറത്തുവിട്ടു.

വിദേശത്ത് നിന്നുള്ള കളക്ഷൻ 12 കോടി രൂപ കവിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതെന്നാണ് തിയറ്റര്‍ പ്രതീകരണങ്ങള്‍. ആദ്യമായിട്ട് ബേസിലും നസ്രിയയും ഒന്നിക്കുന്ന ചിത്രവും ആണ്. ഇവരുടെ കെമിസ്‍ട്രി വര്‍ക്കായെന്നാണ് ചിത്രത്തെ കുറിച്ചുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നതും.

ബേസിലിന്റെയും നസ്രിയയുടെയും സൂക്ഷ്‍മദര്‍ശിനി ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നതെന്നത്. സൂക്ഷ്‍മദര്‍ശിനി പശ്ചാത്തല സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രം ആണ് എന്നതും പ്രധാന പ്രത്യേകതയാണ്. പടിപടിയായി ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് കഥാ സഞ്ചാരം എന്നും സൂക്ഷ്‍മദര്‍ശിനി കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സൂക്ഷ്‍മദര്‍ശിനിയില്‍ ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റുമുണ്ടെന്നത് ചിത്രത്തില്‍ ആകാംക്ഷയുണ്ടാക്കുന്ന ഘടകമാണ്.

ഒരു ഫാമിലി ത്രില്ലര്‍ ആണ് സിനിമ എന്ന് വിശേഷിപ്പിച്ചിരുന്നു ബേസില്‍ ജോസഫ്. എന്നാല്‍ സാധാരണ ത്രില്ലര്‍ സിനിമകളുടെ ഒരു സ്വഭാവമല്ലെന്നും ബേസില്‍ ജോസഫ് വ്യക്തമാക്കുന്നു. സത്യന്‍ അന്തിക്കാട് സാറിന്‍റെ സിനിമകളുടെ രീതിയിലാണ് അതിന്‍റെ പോക്ക്. ആ രീതിയിലുള്ള ചുറ്റുവട്ടവും അയല്‍ക്കാരുമൊക്കെയാണ് ചിത്രത്തില്‍", ബേസില്‍ സൂചിപ്പിക്കുന്നു. 'ഒരു സത്യന്‍ അന്തിക്കാട് ത്രില്ലര്‍' എന്നാണ് ചിത്രീകരണത്തിനിടെ സൂക്ഷ്‍മദര്‍ശിനിയെക്കുറിച്ച് തങ്ങള്‍ പറയുമായിരുന്നതെന്നും നസ്രിയ വിശദീകരിച്ചിരുന്നു. പ്രിയദര്‍ശിനി എന്നാണ് ചിത്രത്തില്‍ നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മാനുവല്‍ ആയി ബേസില്‍ ജോസഫും ചിത്രത്തില്‍ എത്തിയിരിക്കുന്നു. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ ആണ് നിര്‍മാണം. തിരക്കഥ ലിബിനും അതുലും ചേർന്നാണ്.സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

Read More: 'കേട്ടതൊന്നുമല്ല എമ്പുരാൻ, അതുക്കും മേലെ', ഒടുവില്‍ വാചാലനായി മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക