പുതിയ ചിത്രത്തില്‍ ബാലയ്യയ്ക്ക് നായികമാര്‍ നാല്.!

Published : Apr 02, 2023, 08:05 PM IST
പുതിയ ചിത്രത്തില്‍ ബാലയ്യയ്ക്ക് നായികമാര്‍ നാല്.!

Synopsis

അതിനിടെയാണ് പുതിയ ചിത്രം ബാലകൃഷ്ണയുടെതായി പ്രഖ്യാപിച്ചത്. 'സരിലേരു നീകെവ്വരു' എന്ന ശ്രദ്ധേയ ചിത്രം എടുത്ത അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നന്ദമുരി ബാലകൃഷ്ണ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്.

ഹൈദരാബാദ്: നന്ദമൂരി ബാലകൃഷ്ണ തെലുങ്കിലെ സൂപ്പര്‍ താരമാണ്. അടുത്തിറങ്ങിയ വീര സിംഹ റെഡ്ഡി താരത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ്. ഇപ്പോഴും റൊമാന്‍റിക് ഹീറോയായി അഭിനയിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ബാലയ്യയുടെ സിനിമയില്‍ മിക്കപ്പോഴും ഒന്നിലധികം നായികമാരുണ്ടാകും.

വീര സിംഹ റെഡ്ഡിയില്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തിയത്. ഹണി റോസും, ശ്രുതി ഹാസനും ആയിരുന്നു നായികമാര്‍. ബാലയ്യയുടെ അനിയത്തിയും ഒരു വില്ലത്തി എന്ന റോളില്‍ വരലക്ഷ്മി ശരത്ത് കുമാറും ചിത്രത്തിലുണ്ട്. കഴിഞ്ഞ ജനുവരിയില്‍ തീയറ്ററില്‍ എത്തിയ ചിത്രം വലിയ സാമ്പത്തിക വിജയമാണ് നേടിയത്.

അതിനിടെയാണ് പുതിയ ചിത്രം ബാലകൃഷ്ണയുടെതായി പ്രഖ്യാപിച്ചത്. 'സരിലേരു നീകെവ്വരു' എന്ന ശ്രദ്ധേയ ചിത്രം എടുത്ത അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നന്ദമുരി ബാലകൃഷ്ണ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. ഈ ചിത്രത്തില്‍ ബാലയ്യയ്ക്ക് നായികമാര്‍ നാലുപേരാണ് എന്നാണ് വിവരം. 

അതിലൊന്ന് നടി ശ്രീലീലയാണ്.  സിനിമയുടെ നിർമ്മാതാക്കൾ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ധമക്ക എന്ന രവിതേജ നായകനായ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രീലീല. 21 കാരിയായ നടി ചിത്രത്തില്‍ ബാലയ്യയുടെ മകളാണ് എന്ന സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇതേ സമയം ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു പേര് നടി കാജല്‍ അഗര്‍വാളിന്‍റെയാണ്. ചിത്രത്തില്‍ കാജല്‍ പ്രധാന വേഷത്തിലായിരിക്കും എന്നാണ് വിവരം. ഇതിനൊപ്പം ഹണി റോസ്  ബാലയ്യയുടെ ഈ ചിത്രത്തിലും ഉണ്ടാകും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
 
വീര സിംഹ റെഡ്ഡിയിലെ ഹണി റോസിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ബാലയ്യ ഹണിയോട് പ്രത്യേക അഭിനന്ദനം തന്നെ നല്‍കിയിരുന്നു. അതിന് ശേഷം ഒരു പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ച് ഷാംപെയിന്‍ കുടിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിന് പുറമേ നടി പ്രിയങ്ക ജാവല്‍ക്കറും ബാലകൃഷ്ണയുടെ പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നാണ് വിവരം. 

'വീരസിംഹ റെഡ്ഡി'യിൽ ഭാഗമാകാൻ സാധിച്ചത് അഭിമാനം; ബാലയ്യ ചിത്രത്തെ കുറിച്ച് ​ഹണി റോസ്

വീര സിംഹ റെഡ്ഡി ഒടിടിയില്‍ ; ബാലയ്യയുടെ അച്ഛന്‍ റോളിന് കൈയ്യടി, മകന്‍ റോളിന് ട്രോള്‍.!

PREV
Read more Articles on
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്
'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ