വിജയരാഘവൻ കേന്ദ്ര കഥാപാത്രമാകുന്ന 'പൂക്കാലം', പുതിയ ഗാനം പുറത്ത്

Published : Apr 02, 2023, 07:52 PM ISTUpdated : Apr 02, 2023, 07:53 PM IST
വിജയരാഘവൻ കേന്ദ്ര കഥാപാത്രമാകുന്ന 'പൂക്കാലം', പുതിയ ഗാനം പുറത്ത്

Synopsis

'പൂക്കാലം' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്.

വിജയരാഘവൻ പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് 'പൂക്കാലം'. വിജയരാഘവനും കെപിഎസി ലീലയും പ്രായമേറിയ വേഷങ്ങളില്‍ എത്തുന്ന 'പൂക്കാല'ത്തിലെ 'ഒരേ പകല്‍' എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സൂപ്പർ ഹിറ്റായ 'ആനന്ദ'ത്തിന് ശേഷം സംവിധായകൻ ഗണേഷ് രാജ് ഒരുക്കുന്ന സിനിമയാണ്.

റഫീഖ് അഹമ്മദിന്റ വരികള്‍ സച്ചിൻ വാര്യര്‍ സംഗീതം നല്‍കി കെ എസ് ചിത്ര, ഷഹബാസ് അമൻ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, അബു സലീം, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ്, രഞ്ജിനി ഹരിദാസ്,സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്‍ണ, ശ്രീരാജ്, ആദിത്യ മോഹൻ,ജോർഡി പൂഞ്ഞാർ എന്നിവരും അഭിനയിക്കുന്നുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം. മിഥുൻ മുരളിയാണ് ചിത്രത്തിന്റെ എഡിറ്റര്‍.

വിനോദ് ഷൊർണ്ണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് ഷൊർണ്ണൂർ. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. പ്രൊഡക്ഷൻ ഡിസൈനർ: സൂരജ് കുറവിലങ്ങാട്.

മേക്കപ്പ് സേവ്യർ. കോസ്റ്റ്യൂംസ് റാഫി കണ്ണാടിപറമ്പ. സ്റ്റിൽസ് സിനറ്റ് സേവ്യർ, നാഥ് കാലിക്കറ്റ്, ഡിസൈൻസ് അരുൺ തെറ്റയിൽ, സൗണ്ട് സിങ്ക് സിനിമ, ഓഡിയോഗ്രാഫി വിപിൻ നായർ വി, കളറിസ്റ്റ് ബിലാൽ റഷീദ്, വിതരണം സി എൻ സി സിനിമാസ്, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്റ്.

Read More: സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ