നെടുമുടി വേണുവിന് വിട; സംസ്ക്കാരം നാളെ രണ്ടുമണിക്ക്, രാവിലെ 10 മുതല്‍ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം

By Web TeamFirst Published Oct 11, 2021, 6:58 PM IST
Highlights

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ നെടുമുടി വേണുവിനെ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ നെടുമുടിവേണുവിന്‍റെ ആരോഗ്യനില മോശമയിരുന്നു. 

തിരുവനന്തപുരം: ചലച്ചിത്ര താരം നെടുമുടി വേണുവിന്‍റെ (nedumudi venu) സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ ശാന്തികവടാത്തിൽ (Saanthi Kavadam) നടക്കും. നാളെ രാവിലെ 10.30 മുതൽ അയ്യങ്കാളി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടര്‍ന്ന് രണ്ടു മണിയ്ക്ക് ശാന്തികവാടത്തില്‍ സംസ്ക്കാരം നടക്കും. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ നെടുമുടി വേണുവിനെ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ നെടുമുടിവേണുവിന്‍റെ ആരോഗ്യനില മോശമയിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായ അദ്ദേഹത്തിൻറെ ആരോഗ്യ ഇന്നലെ രാത്രി തീർത്തും മോശമായി. മരണസമയം ഭാര്യ സുശിലയും മക്കളായ കണ്ണൻ വേണുവും, ഉണ്ണി വേണുവും ആശുപത്രിയിലുണ്ടായിരുന്നു. മൃതദേഹം കുണ്ടമണ്‍ഭാഗത്തുളള വീട്ടിലേക്ക് കൊണ്ടുപോയി.

വെള്ളിത്തിരയിലെ പകർന്നാട്ടങ്ങളിൽ മാത്രമല്ല പരമ്പര്യകലകളിലും നാടൻപാട്ടുകളിലും അതീവതല്‍പ്പരനായിരുന്നു നെടുമുടി വേണു. അഭിനയത്തിനൊപ്പം പാട്ടും മൃദഗവായനയും ഉടുക്കുകൊട്ടുമൊക്കെയായി സജീവമായിരുന്നു വേണുവിന്‍റെ ജീവിതം.

click me!