
പൂജ ഹെഗ്‍ഡെയും പ്രഭാസും അത്ര രസത്തിലല്ല എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ കാര്യമില്ല എന്നാണ് പൂജ ഹെഗ്‍ഡെ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ നെഗറ്റീവിറ്റി ചിലപ്പോള്‍ വിറ്റഴിക്കപ്പെടുന്നുവെന്നാണ് പൂജ ഹെഗ്‍ഡെ പ്രതികരിച്ചിരിക്കുന്നത്. സത്യമല്ലെങ്കില്‍ പോലും ആള്‍ക്കാര്‍ക്ക് അതിനെ കുറിച്ച് സംസാരിക്കാനാണ് ഇഷ്‍ടപ്പെടുന്നതെന്നും 'രാധേ ശ്യാം' എന്ന ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി പൂജ ഹെഗ്‍ഡെ പറയുന്നു (Pooja Hegde).
നിര്‍ഭാഗ്യവശാല്‍ നെഗറ്റീവിറ്റി ചിലപ്പോള്‍ വിറ്റഴിക്കപ്പെടുകയാണ്. സത്യമായിരിക്കണമെന്നില്ല, പക്ഷേ ആളുകള്‍ അതിനെ കുറിച്ച് സംസാരിക്കാൻ ഇഷ്‍ടപ്പെടുന്നു. പക്ഷേ എനിക്ക് ചെയ്യാൻ കഴിയുന്നത് പൊസീറ്റിവിറ്റി നിറയ്‍ക്കുക എന്നതാണ്. അതുകൊണ്ട് എന്റെ സോഷ്യല്‍ മീഡിയയില്‍ ജീവിതത്തിലെ നല്ല സമയത്തെ കുറിച്ചുള്ളതാണ്. ഒരുപാട് നെഗറ്റീവിറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ട്. അതിലേക്ക് ചേരാൻ താൻ ആഗ്രഹിക്കുന്നില്ല.അതിന്റെ പാട്ടിനുവിട്ട് താൻ പൊസിറ്റീവിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പൂജ ഹെഗ്‍ഡെ പറയുന്നു.
Read More : ഇത് 'വിക്രമാദിത്യ'യുടെയും 'പ്രേരണ'യുടെയും പ്രണയം, 'രാധേ ശ്യാം' ഗാനം
പൂജയുടെ മനോഭാവവും അവരുടെ അണ്‍ പ്രൊഫഷണലായ പെരുമാറ്റവും പ്രഭാസിന് അസഹനീയമായിരുന്നുവെന്നായിരുന്നു അടുത്തിടെ വന്ന റിപ്പോര്‍ട്ട്. 'രാധേ ശ്യാം' നിർമ്മിച്ച യുവി ക്രിയേഷൻസ് ഇതിനെതിരെ ഒരു പ്രസ്‍താവന ഇറക്കിയിരുന്നു, ഈ റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാനരഹിതമാണ്. പ്രഭാസിനും പൂജാ ഹെഗ്‍ഡെയ്ക്കും പരസ്‌പരം വലിയ ബഹുമാനവും ആദരവുമുണ്ട്. വാസ്‍തവത്തിൽ, അവർ ഇരുവരും നല്ല സൗഹൃദം പങ്കിടുന്നു. പൂജ തന്റെ ചിത്രീകരണങ്ങളിൽ വളരെ കൃത്യനിഷ്ഠ പാലിക്കുന്നു. അവര്‍ക്കൊപ്പം പ്രവർത്തിക്കാൻ വളരെ എളുപ്പമാണ്. ഈ കിംവദന്തികൾ ആരുടെയോ ഭാവന മാത്രമാണ് എന്നുമായിരുന്നു യുവി ക്രിയേഷൻസിന്റെ പ്രസ്‍താവന.
ആദ്യ ദിനം 79 കോടി നേടി 'രാധേ ശ്യാം' റെക്കോര്‍ഡിട്ടിരുന്നു മഹാമാരി കാലത്തിന് ശേഷം ഇത്രയും കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായി മാറിയിരുന്നു രാധാ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലുള്ള 'രാധേ ശ്യാം'. രാധ കൃഷ്‍ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. റിലീസീന് ശേഷമുള്ള ദിവസങ്ങളില്‍ ചിത്രത്തിന് വലിയ സ്വീകാര്യതയുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. യുവി ക്രിയേഷൻ ടി - സീരീസ് ബാനറുകളിലാണ് നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഹസ്‍തരേഖ വിദഗ്‍ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്. 'പ്രേരണ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ എത്തിയത്. ആക്ഷന്‍: നിക്ക് പവല്‍. ശബ്‍ദ രൂപകല്‍പന: റസൂല്‍ പൂക്കുട്ടി. നൃത്തം: വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി.
പ്രഭാസിനെ നായകനാക്കി 'കെജിഎഫ്' സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രവും വരാനുണ്ട്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പ്രഭാസ് നായകനാകുന്ന 'സലാർ'. ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക. 'സലാര്‍' എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് അഭിനയിക്കുന്നത്. 'ആദ്യ' എന്ന കഥാപാത്രമാണ് ചിത്രത്തില്‍ ശ്രുതി ഹാസൻ. പ്രശാന്ത് നീല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അഭികെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് 'സലാറി'ന്‍റെയും നിര്‍മ്മാണം. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്.
'സലാറി'നൊപ്പം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയാണ് പ്രഭാസ്. നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം 'ആദിപുരുഷ്' എന്നിവയാണ് 'സലാര്‍' കൂടാതെ പ്രഭാസിന്‍റേതായി വരാനിരിക്കുന്ന പ്രോജക്ടുകള്‍.
'അര്‍ജുന്‍ റെഡ്ഡി'യും അതിന്‍റെ ബോളിവുഡ് റീമേക്ക് ആയിരുന്ന 'കബീര്‍ സിംഗും' സംവിധാനം ചെയ്‍ത സന്ദീപ് റെഡ്ഡി വാങ്കയുടെ പുതിയ ചിത്രത്തിലും നായകൻ പ്രഭാസാണ്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'സ്‍പിരിറ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. ടി സിരീസും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.