
മുംബൈ: ഒരു പതിറ്റാണ്ട് മുമ്പുവരെ ജനപ്രിയ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട നടനായിരുന്നു നീൽ നിതിൻ മുകേഷ്. എന്നാല്‍ താൻ ഇപ്പോഴും ആളുകളോട് അഭിനയിക്കാന്‍ ചാന്‍സുണ്ടോ എന്ന് ചോദിച്ച് അവസരങ്ങള്‍ അന്വേഷിക്കുകയാണ് എന്നാണ് നടന്‍ പറയുന്നത്. നിരന്തരം അവസരങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുക ആശയവുമായി താൻ പൊരുത്തപ്പെട്ടുവെന്നും താരം പുതിയ അഭിമുഖത്തില്‍ പറയുന്നു.
ഞാന്‍ ഇവിടെ തന്നെയുണ്ടെന്നും, ഞാന്‍ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ആളുകളോട് നിരന്തരം പറയാനെ തനിക്ക് സാധിക്കൂ എന്നാണ് നീല്‍ പറയുന്നത്. ജോണി ഗദ്ദാർ, പ്രേം രത്തൻ ധന് പായോ, സാഹോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് നീല്‍.
ഹിന്ദി റഷുമായുള്ള ഒരു അഭിമുഖത്തിൽ, നീൽ തന്‍റെ കഷ്ടപ്പാടുകള്‍ വിശദമായി തന്നെ പറഞ്ഞു “നീലിന് മാര്‍ക്കറ്റ് ഇല്ലാത്തതിനാല്‍ അയാൾക്ക് ഒരു ഹിറ്റ് നൽകാൻ കഴിയില്ലെന്ന് അർത്ഥമാക്കുന്നില്ല. ഒരിക്കൽ പ്രശസ്‌തനായ ഒരു നടൻ എന്നും നിലനിൽക്കും. സൂര്യൻ അസ്തമിച്ചേക്കാം, പക്ഷേ അത് അടുത്ത ദിവസം ഉദിക്കും. നിങ്ങള്‍ക്ക് നല്ല അവസരം നല്‍കുന്ന ആളുകള്‍, ഗംഭീരമായ ഒരു പ്രകടനം, നല്ല റോൾ എന്നിവയാണ് പ്രധാനം. ഒരു ഹിറ്റ് സിനിമ വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു" നീല്‍ പറയുന്നു.
രണ്ട് പതിറ്റാണ്ടായി താന്‍ സിനിമ രംഗത്തുണ്ടെന്നും. എന്നാല്‍ ഓരോ സിനിമ കഴിയുമ്പോഴും അടുത്ത സിനിമ കിട്ടാന്‍ ബുദ്ധിമുട്ടുകയാണെന്ന് നീൽ പറഞ്ഞു. “ഞാൻ ഇപ്പോഴും പലരോടും അഭിനയിക്കാന്‍ അവസരം ചോദിച്ച് സന്ദേശമയയ്‌ക്കുന്നുണ്ട്. അവർ ഉടൻ മറുപടി പറയും, 'അതെ നീൽ, എന്തെങ്കിലും വന്നാൽ അറിയിക്കാം എന്ന്'. ഞാൻ ഇവിടെയുണ്ടെന്ന് അവരെ ഓർമ്മിപ്പിക്കേണ്ടത് എന്‍റെ കടമയാണ്. ഞാൻ അരങ്ങേറ്റം കുറിക്കുമ്പോൾ, രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രണ്ട് പുതുമുഖ സിനിമകള്‍ വന്നേക്കാം. എന്നാൽ ഇപ്പോൾ, ഓരോ ആഴ്‌ചയിലും ഒരു പുതുമുഖം വരുകയാണ്” അദ്ദേഹം പറഞ്ഞു.
തന്‍റെ ബന്ധുക്കള്‍ വൈആര്‍എഫ് അടക്കം പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഉണ്ടെങ്കിലും അവരുടെ സ്വാദീനം താന്‍ ദുരുപയോഗം ചെയ്യില്ലെന്നും, അതേ സമയം ഇന്നത്തെ പല സിനിമകളിലും തന്‍റെ കളര്‍ ടോണിന് ചേരുന്ന വേഷം ഇല്ലെന്ന് പറഞ്ഞ് വേഷം ചെയ്യാന്‍ അവസരം കിട്ടുന്നില്ലെന്നും താരം പറയുന്നു. എന്നാല്‍ സെയ്ഫ് അലി ഖാനും, ഹൃഥ്വിക് റോഷനും ഇത്തരത്തില്‍ കളര്‍ ടോണ്‍ ഉണ്ടായിട്ടും വേഷം ചെയ്യുന്നുണ്ടെന്നും നീല്‍ പറയുന്നു.
'ബോളിവുഡ് വിഷലിപ്തമായി, ഞാന്‍ പോകുന്നു': അനുരാഗ് കശ്യപ് മുംബൈ വിട്ടു, പുതിയ താമസസ്ഥലം ഇതാണ്
"ഉയ്യെന്‍റെ മക്കളേ..!" 7 പേർക്ക് കയറാവുന്ന ടൂവീലർ ഉണ്ടാക്കി ടുകെ കിഡ്‍സ്, കയ്യടിച്ച് സാക്ഷാൽ ബച്ചൻ!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ