അമ്പരപ്പിച്ച് കുഞ്ചാക്കോ ബോബൻ ചിത്രം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ആ നിര്‍ണായക സംഖ്യ മറികടന്നു

Published : Mar 06, 2025, 12:24 PM IST
അമ്പരപ്പിച്ച് കുഞ്ചാക്കോ ബോബൻ ചിത്രം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ആ നിര്‍ണായക സംഖ്യ മറികടന്നു

Synopsis

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ആഗോള കളക്ഷന്റെ കണക്കുകള്‍ പുറത്ത്.

കുഞ്ചാക്കോ ബോബൻ നായകനായി വന്നതാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. വൻ ഹിറ്റിലേക്ക് കുതിക്കുകയാണ് ചാക്കോച്ചന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ആഗോള കളക്ഷനില്‍ ആ നിര്‍ണായക സംഖ്യ മറികടന്നു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 50 കോടി ക്ലബിലെത്തിയിരിക്കുകയാണ്.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ആയിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ നായിക കഥാപാത്രമാകുന്നത് പ്രിയാമണി. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്‍ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് സിനിമയുടെ രചന. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളായി ഉണ്ടാകുക.

കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ക്യാമറ ചലിപ്പിക്കുന്നത്. ജേക്ക്‍സ് ബിജോയ് സംഗീത സംവിധാനം. പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ രാഹുൽ സി പിള്ള. ക്രിയേറ്റീവ് ഡയറക്ടർ ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസ്യേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്‍റ് ഡയറക്ടർ ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോഗി, സെക്കൻഡ് യൂണിറ്റ് ഡിഒപി അൻസാരി നാസർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട് ഡയറക്ടർ രാജേഷ് മേനോൻ, മേക്കപ്പ് റോണെക്സ് സേവ്യർ, സ്റ്റിൽസ് നിദാദ് കെ എൻ, വിഷ്വൽ പ്രൊമോഷൻസ് സ്നേക്ക്പ്ലാന്‍റ്, പിആര്‍ പ്രതീഷ് ശേഖറുമാണ്.

Read More: അനൂപ് മേനോന്റെ സംവിധാനത്തില്‍ മോഹൻലാല്‍, ചിത്രത്തിന്റെ വമ്പൻ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എല്ലാം നുണയെന്ന് ജയസൂര്യ; പരസ്യം ചെയ്യാൻ വരുന്നവർ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ഊഹിക്കനാകുമോ, കൃത്യമായ നികുതി അടയ്ക്കുന്നയാളെന്ന് പ്രതികരണം
ജന നായകനായി വിജയ്; കരിയറിലെ അവസാന ചിത്രം; ട്രെയ്‌ലർ അപ്‌ഡേറ്റ്