സൂപ്പർ വിജയത്തിലേക്ക് 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്'; 5 കോടിയും കടന്ന് ആഗോള ഗ്രോസ്

Published : Oct 27, 2025, 07:15 PM IST
Nellikkampoyil Night Riders

Synopsis

നവാഗതനായ നൗഫൽ അബ്ദുള്ള സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' മികച്ച വിജയത്തിലേക്ക്. മാത്യു തോമസ് നായകനായ ഈ ഹൊറർ ഫാന്റസി കോമഡി ത്രില്ലർ, ആദ്യ 3 ദിവസം കൊണ്ട് 5.20 കോടി രൂപ ആഗോളതലത്തിൽ നേടി.

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' സൂപ്പർ വിജയത്തിലേക്ക്. ഒരു ഹൊറർ ഫാന്റസി കോമഡി ത്രില്ലർ ആയി ഒരുക്കിയ ചിത്രം ഒക്ടോബർ 24 നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. റിലീസ് ചെയ്ത് 3 ദിവസം കൊണ്ട് 5 കോടി 20 ലക്ഷമാണ് ചിത്രം നേടിയ ആഗോള ഗ്രോസ്. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന തിയേറ്റർ അനുഭവം ആണ് ചിത്രം നൽകുന്നത്.

മികച്ച പ്രേക്ഷക പ്രതികരണം

മാത്യു തോമസിൻ്റെ കരിയറിലെ തന്നെ മികച്ച ആഗോള ബോക്സ് ഓഫീസ് ഓപ്പണിംഗിൽ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. ഗംഭീര പ്രേക്ഷക പ്രതികരണം ലഭിക്കുന്ന ചിത്രം തീയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം കേരളത്തിന് പുറത്തും മികച്ച പ്രതികരണമാണ് നേടുന്നത്.

ഹൊറർ - ഫാൻ്റസി എന്നിവയ്ക്കൊപ്പം കോമഡിയും സസ്‍പെൻസും ആക്ഷനും കോർത്തിണക്കിയ ഈ ത്രില്ലർ ചിത്രം ത്രസിപ്പിക്കുന്ന അനുഭവമാണ് നൽകുന്നതെന്ന് പ്രേക്ഷക പ്രതികരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കിടിലൻ ദൃശ്യങ്ങളും സംഗീതവും വാഗ്ദാനം ചെയ്ത് കൊണ്ട് ആദ്യാവസാനം ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ഒരു സിനിമാനുഭവം കൂടിയാണ് ഈ ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്.

ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. 'ഫൈറ്റ് ദ നൈറ്റ്', "കാതൽ പൊന്മാൻ", "ഭൂത ഗണം" , "കുളിരേ" എന്നീ ഗാനങ്ങളാണ് വലിയ പ്രേക്ഷക ശ്രദ്ധ നേടിയത്. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരുമുൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു പക്കാ ഫൺ ഫാന്റസി ത്രില്ലറായ ചിത്രം, നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.

മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവർ കൂടാതെ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. വിമൽ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബിജേഷ് താമി.

ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി, ഫൈനല്‍ മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ്എക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി.ജെ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്