'നെഞ്ചാടിയേ...' പ്രണയമഴ പെയ്യിച്ച് 'പ്രേംപാറ്റ'യിലെ ആദ്യ ഗാനം പുറത്ത്; മലയാളത്തിൽ ആദ്യമായി ഗാനവിതരണവുമായി വാർണർ മ്യൂസിക്

Published : Nov 13, 2026, 07:59 AM IST
Prempatta

Synopsis

ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത് ജോമോൻ ജ്യോതിർ നായകനാകുന്ന ‘പ്രേംപാറ്റ’യിലെ ‘നെഞ്ചാടിയേ…’ എന്ന ഗാനം പുറത്തിറങ്ങി.

പ്രണയത്തിന്റെ മനോഹരമായ ഈണവുമായി ജോമോൻ ജ്യോതിർ നായകനാകുന്ന ക്യാമ്പസ് പ്രണയചിത്രം ‘പ്രേംപാറ്റ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘നെഞ്ചാടിയേ…’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. സുഹൈൽ എം. കോയയുടെ വരികൾക്ക് അങ്കിത് മേനോൻ ഈണവും ഓർക്കസ്‌ട്രേഷനും നിർവഹിച്ചപ്പോൾ നിഹാൽ സാദിഖാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മലയാള സിനിമയിൽ ആദ്യമായി വാർണർ മ്യൂസിക് ഗാനങ്ങളുടെ വിതരണാവകാശം സ്വന്തമാക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘പ്രേംപാറ്റ’യ്ക്കുണ്ട്. ചിത്രത്തിലെ ഗാനങ്ങളുടെ വിതരണാവകാശം വാർണർ മ്യൂസിക്കിനാണ്. നവംബർ 27ന് ചിത്രം തിയറ്ററുകളിലെത്തും.

ജോമോൻ ജ്യോതിർ നായകനാകുന്ന ചിത്രത്തിൽ സാഫ് ബോയ്, ജുനൈസ് വി.പി., നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ് സോണറ്റ്, വിഘ്‌നേഷ്, റയാൻ എൻടിപി, സൽമാനുൽ ഫാരിസി തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം സൈജു കുറുപ്പ്, സിദ്ദിഖ്, അനുശ്രീ, രാജേഷ് മാധവൻ, സഞ്ജു ശിവറാം, ഇർഷാദ് അലി തുടങ്ങി ശ്രദ്ധേയമായ താരനിരയും അണിനിരക്കുന്നു. നാൽപ്പതോളം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ചിത്രത്തിലെ നായികയെക്കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ‘നെഞ്ചാടിയേ…’ എന്ന ഗാനത്തിലും മുഖം മറച്ച് കണ്ണുകൾ മാത്രം കാണിച്ചാണ് നായിക പ്രത്യക്ഷപ്പെടുന്നത്. ഇതോടെ നായിക ആരാണെന്ന ആകാംക്ഷയും പ്രേക്ഷകർക്കിടയിൽ വർധിച്ചിരിക്കുകയാണ്.

‘ആയിഷ’, ‘ഇഡി’ എന്നീ ചിത്രങ്ങൾക്കുശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രേംപാറ്റ’. ലിജീഷ് കുമാറും ആമിർ പള്ളിക്കലും ഒരുമിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം എൻ.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന യൂത്ത് റൊമാന്റിക് എന്റർടെയ്‌നറാണ്. സെൻട്രൽ പിക്‌ചേഴ്‌സിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം. പ്ലോട്ട് പിക്‌ചേഴ്‌സാണ് ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഗാനങ്ങളുടെ വിതരണാവകാശം വാർണർ മ്യൂസിക്കിനാണ്. പ്രണയവും സംഗീതവും യുവത്വത്തിന്റെ ആഘോഷവുമായി ‘പ്രേംപാറ്റ’ നവംബർ 27ന് തിയറ്ററുകളിലേക്ക്‌. പി ആർ ഓ മഞ്ജു ഗോപിനാഥ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മണി രത്‌നം - വിജയ് സേതുപതി - സായ് പല്ലവി ചിത്രം 'ഇഞ്ചി വെള്ളം' ജനുവരി 29 ന് തിയേറ്ററുകളിലേക്ക്
ധനുഷിന്റെയൊപ്പം മമ്മൂട്ടിയും പ്രധാന വേഷത്തില്‍, ചിത്രത്തിന്റെ വമ്പൻ അപ്‍ഡേറ്റ്