"പീക്കി ബ്ലൈൻഡേഴ്‌സ്" സിനിമയാകുന്നു: ഷെല്‍ബിയും സംഘവും വീണ്ടും എത്തുന്നു

Published : Jun 05, 2024, 04:01 PM ISTUpdated : Apr 28, 2025, 10:47 AM IST
 "പീക്കി ബ്ലൈൻഡേഴ്‌സ്" സിനിമയാകുന്നു: ഷെല്‍ബിയും സംഘവും വീണ്ടും എത്തുന്നു

Synopsis

ഇത്തവണ ചലച്ചിത്രമായാണ് "പീക്കി ബ്ലൈൻഡേഴ്‌സ്" എത്തുന്നത്.  നെറ്റ്ഫ്ലിക്സില്‍ തന്നെയാണ് ബിബിസിയുമായി സഹകരിച്ച് ചിത്രം എത്തുന്നത്.   

ദില്ലി: ഓസ്‌കാർ ജേതാവ് സിലിയൻ കിലിയൻ മർഫിയുടെ "പീക്കി ബ്ലൈൻഡേഴ്‌സ്" സീരിസിലെ ക്യാരക്ടറായ ബർമിംഗ്ഹാം ഗ്യാങ്സ്റ്റെര്‍ ടോമി ഷെൽബി തിരിച്ചുവരുന്നു. "പീക്കി ബ്ലൈൻഡേഴ്‌സ്" സ്ട്രീം ചെയ്ത പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് തന്നെയാണ് ഇത് സ്ഥിരീകരിച്ചത്. 

ഇത്തവണ ചലച്ചിത്രമായാണ് "പീക്കി ബ്ലൈൻഡേഴ്‌സ്" എത്തുന്നത്.  നെറ്റ്ഫ്ലിക്സില്‍ തന്നെയാണ് ബിബിസിയുമായി സഹകരിച്ച് ചിത്രം എത്തുന്നത്.   ടോം ഹാർപ്പർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന സ്റ്റീവൻ നൈറ്റ് ആണ്.

"ഓപ്പൺഹൈമർ" എന്ന ചിത്രത്തിന് ഈ വർഷം ആദ്യം മികച്ച നടൻ ഓസ്കാർ നേടിയ മർഫിയും ചിത്രത്തിന്‍റെ പ്രഖ്യാപനം സ്ഥിരീകരിച്ചിരുന്നു. "ടോമി ഷെൽബി തീർന്നിട്ടില്ല. പീക്കി ബ്ലൈൻഡേഴ്‌സിന്‍റെ ചലച്ചിത്രത്തില്‍ സ്റ്റീവൻ നൈറ്റ്, ടോം ഹാർപ്പർ എന്നിവരുമായി വീണ്ടും സഹകരിക്കുന്നത് വളരെ സന്തോഷകരമാണ്" എന്നാണ് മർഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. 

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ലണ്ടനില്‍ ഉടലെടുത്ത അധോലോക സംഘത്തിന്‍റെ കഥയാണ് പീക്കി ബ്ലൈൻഡേഴ്‌സ്  പരമ്പര പറഞ്ഞത്.  2022 ഏപ്രിലിൽ  ആറാം സീസണോടെയാണ് ബിബിസി നിര്‍മ്മിച്ച പരമ്പര അവസാനിച്ചത്. "മറ്റൊരു രൂപത്തിൽ" കഥ തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് സീരിസിന്‍റെ സ്രഷ്ടാവ് സ്റ്റീവൻ നൈറ്റ്  അന്ന് പറഞ്ഞിരുന്നു. 

ഇപ്പോള്‍ ചിത്രത്തിന്‍റെ സംവിധായകനായി പ്രഖ്യാപിച്ച  ടോം ഹാർപ്പറാണ് "പീക്കി ബ്ലൈൻഡേഴ്‌സ്" 2013 ല്‍ ആദ്യത്തെ സീസണിലെ ആദ്യ എപ്പിസോഡ് സംവിധാനം ചെയ്തിരുന്നത്. ഈ വര്‍ഷം അവസാനം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. 1914 മുതല്‍ 1934 വരെയുള്ള ലണ്ടന്‍ കേന്ദ്രീകരിച്ചായിരിക്കും ചിത്രത്തിന്‍റെ കഥ എന്നാണ് വിവരം. പിആര്‍ഒ അതിര ദില്‍ജിത്ത്

'എഡ്ഡിയും വെനവും വേര്‍പിരിയുമോ?': 'വെനം: ദി ലാസ്റ്റ് ഡാൻസ്' ട്രെയിലര്‍ പുറത്തിറങ്ങി

'നിറകണ്ണുകളോടെയാണ് ഞാന്‍ ആ സീന്‍ ചെയ്ത്' ഇന്ത്യന്‍ 2വിലെ നെടുമുടിയുടെ സീനിനെക്കുറിച്ച് കമല്‍ഹാസന്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പാസ്പോർട്ട് ഉണ്ടോ? അജ്മാനില്‍ ഒരു ജോബ് വേക്കന്‍സിയുണ്ട് ദയവ് ചെയ്ത് പാടല്ലേ..'; അധിക്ഷേപ കമന്റിന് മറുപടി നൽകി ഗൗരിലക്ഷ്മി
'മൂപ്പര് മെമ്പർ ആണോ, ആദ്യം അപേക്ഷ തരട്ടെ'; ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുക്കുന്നതിൽ ശ്വേത മേനോൻ