നെറ്റ്ഫ്ളിക്സില്‍ കപ്പോളയുടെ രണ്ട് സിനിമകള്‍, മിഷ്‍കിന്‍റെ സൈക്കോ

By Web TeamFirst Published May 2, 2020, 8:11 PM IST
Highlights

എപിക് ക്രൈം ചിത്രം ഗോഡ്‍ഫാദര്‍ 2 ഇനിയും കാണാത്തവര്‍ക്ക് മികച്ച ദൃശ്യ, ശ്രാവ്യ നിലവാരത്തോടെ ചിത്രം കാണാനുള്ള അവസരം കൂടിയാണ് ഇത്. അല്‍ പച്ചീനോയുടെ ഗംഭീര പ്രകടനമുള്ള ചിത്രത്തിന് ആറ് അക്കാദമി പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സില്‍ ഈ മാസം പ്രശസ്‍ത ഹോളിവുഡ് സംവിധായകന്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ രണ്ട് ശ്രദ്ധേയ സിനിമകള്‍. അല്‍ പച്ചീനോ നായകനായ 'ഗോഡ്‍ഫാദര്‍' രണ്ടാം ഭാഗവും ഗോഥിക് ഹൊറര്‍ ചിത്രം 'ബ്രാം സ്ടോക്കേഴ്‍സ് ഡ്രാക്കുള'യും. ബ്രാം സ്ടോക്കറുടെ നോവലിനെ അധികരിച്ച് ഹോളിവുഡില്‍ നിരവധി ഡ്രാക്കുള ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വേറിട്ടുനില്‍ക്കുന്ന ശൈലിയിലാണ് കപ്പോള സിനിമ ഒരുക്കിയത്. മൂന്ന് അക്കാദമി അവാര്‍ഡുകളും ചിത്രം നേടിയിരുന്നു.

എപിക് ക്രൈം ചിത്രം ഗോഡ്‍ഫാദര്‍ 2 ഇനിയും കാണാത്തവര്‍ക്ക് മികച്ച ദൃശ്യ, ശ്രാവ്യ നിലവാരത്തോടെ ചിത്രം കാണാനുള്ള അവസരം കൂടിയാണ് ഇത്. അല്‍ പച്ചീനോയുടെ ഗംഭീര പ്രകടനമുള്ള ചിത്രത്തിന് ആറ് അക്കാദമി പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. ഈ രണ്ട് ചിത്രങ്ങളും ഇന്നലെ മുതല്‍ സ്ട്രീം ചെയ്യുന്നുണ്ട്.

നെറ്റ്ഫ്ളിക്സിന്‍റെ മെയ് സ്ട്രീമിംഗില്‍ തമിഴ്‍ സംവിധായകന്‍ മിഷ്‍കിന്‍റെ ഏറ്റവും പുതിയ ചിത്രം സൈക്കോയും ഉള്‍പ്പെടുന്നുണ്ട്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം നിരൂപകശ്രദ്ധ നേടിയിരുന്നു. ഇതും ഇന്നലെ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Looks like we May just end up spending all our time binge watching this month.

A post shared by Netflix India (@netflix_in) on May 1, 2020 at 2:06am PDT

നെറ്റ്ഫ്ളിക്സ് ഒറിജിനല്‍ ഹിന്ദി ചിത്രമായ, മിസിസ് സീരിയല്‍ കില്ലര്‍, മിഷന്‍ ഇംപോസിബിള്‍ 2, മിഷന്‍ ഇംപോസിബിള്‍ ഗോസ്റ്റ് പ്രോട്ടോക്കോള്‍, ക്യാച്ച് മി ഈഫ് യു കാന്‍, ട്രബിള്‍ വിത്ത് ദി കര്‍വ്വ് എന്നിവയും ഇന്നലെ സ്ട്രീമിംഗ് ആരംഭിച്ച സിനിമകളാണ്. സിരീസ് ബെറ്റര്‍ കോള്‍ സോളിന്‍റെ അഞ്ചാം സീസണിലെ പത്താം എപ്പിസോഡ് ആറിന് പുറത്തെത്തും. 

click me!