'കുബേര' മാത്രമല്ല, ഈ വാരം 16 റിലീസുകള്‍; ഒടിടിയിലെ പുതിയ സിനിമകള്‍, സിരീസുകള്‍

Published : Jul 17, 2025, 12:04 PM IST
new ott releases this week include kuberaa movies series

Synopsis

മലയാളത്തില്‍ നിന്ന് ഒരേയൊരു ചിത്രം

ഒടിടി പ്ലാറ്റ്‍ഫോമുകളില്‍ ഈ വാരം സിനിമാപ്രേമികളെ കാത്തിരിക്കുന്നത് സിനിമകളുടെയും സിരീസുകളുടെയും വൈവിധ്യപൂര്‍ണ്ണമായ നിര. ധനുഷിന്‍റെ തമിഴ്, തെലുങ്ക് ചിത്രം കുബേരയാണ് ഈ ആഴ്ചയിലെ ഒടിടി റിലീസുകളില്‍ പ്രധാനം. മലയാളത്തില്‍ നിന്നുള്ളത് അസ്ത്രാ എന്ന ചിത്രമാണ്. അമിത് ചക്കാലയ്ക്കല്‍ നായകനാവുന്ന ക്രൈം ത്രില്ലര്‍ ആണ് ഇത്. വിവിധ ഭാഷകളിലായി വിവിധ ഒടിടി പ്ലാറ്റ്‍ഫോമുകളില്‍ ഈ വാരാന്ത്യത്തില്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന സിനിമകളും സിരീസുകളും ഏതൊക്കെയെന്ന് അറിയാം.

ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

. വോൾ ടു വോൾ- കൊറിയൻ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം- നെറ്റ്ഫ്ലിക്സ്

. അൺടേംഡ്- സിനിമ- ഇംഗ്ലീഷ്- നെറ്റ്ഫ്ലിക്സ്- ജൂലൈ 17

. ഓൾമോസ്റ്റ് ഫാമിലി- സിനിമ- ഇംഗ്ലീഷ്- നെറ്റ്ഫ്ലിക്സ്- ജൂലൈ 18

. അമി ബ്രാഡ്‍ലി ഈസ് മിസ്സിംഗ്- ക്രൈം സിരീസ്- നെറ്റ്ഫ്ലിക്സ്- ജൂലൈ 16

. ഡിലിറിയം- മിനി സിരീസ്- നെറ്റ്ഫ്ലിക്സ്

. വീർ ദാസ്: ഫൂൾ വോളിയം- സ്റ്റാൻഡ് അപ്പ് കോമഡി- ഇംഗ്ലീഷ്- നെറ്റ്ഫ്ലിക്സ്- ജൂലൈ 18

. കുബേരാ- സിനിമ- ആമസോൺ പ്രൈം വീഡിയോ- ജൂലൈ 18

. ദി സമ്മർ ഐ ടേൺഡ് പ്രെറ്റി- സിരീസ്- ഇംഗ്ലീഷ്- ഫൈനൽ സീസൺ- ആമസോൺ പ്രൈം വീഡിയോ- ജൂലൈ 16

. ഡിഎന്‍എ- സിനിമ- തമിഴ്- ജിയോ ഹോട്ട്സ്റ്റാര്‍- ജൂലൈ 19

. സ്റ്റാർ ട്രെക്: സ്ട്രേഞ്ച് ന്യൂ വേൾഡ്‍സ് സീസൺ 3- സിരീസ്- ജിയോ ഹോട്ട്സ്റ്റാർ

. സ്പെഷൽ ഒപിഎസ് സീസൺ 2- സിരീസ്- ജിയോ ഹോട്ട്സ്റ്റാർ- ജൂലൈ 18

. ദി ഭൂത്‍നി- സിനിമ- ഹിന്ദി- സീ 5- ജൂലൈ 18

. ഭൈരവം- സിനിമ- തെലുങ്ക്- സീ 5- ജൂലൈ 18

. സട്ടവും നീതിയും- സിരീസ്- തമിഴ്- സീ 5- ജൂലൈ 18

. അസ്ത്രാ- സിനിമ- മലയാളം- മനോരമ മാക്സ്- ജൂലൈ 18

. പടൈതലവന്‍- സിനിമ- തമിഴ്- ടെന്‍റ്കോട്ട- ജൂലൈ 18 (ഇന്ത്യയ്ക്ക് പുറത്ത്)

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ