
വാഷിങ്ടൺ: ബോളിവുഡിന്റെ താരറാണിയും തന്റെ സഹധർമണിയുമായ പ്രിയങ്ക ചോപ്രയ്ക്ക് സർപ്രൈസ് ഗിഫ്റ്റ് നൽകി ഞെട്ടിച്ചിരിക്കുകയാണ് അമേരിക്കൻ ഗായകനായ നിക്ക് ജേൊനാസ്. ഷോണാലി ബോസ് സംവിധാനം ചെയ്യുന്ന ‘ദ സ്കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് കഴിഞ്ഞ് അമേരിക്കയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പ്രിയങ്കയെ അമ്പരപ്പിച്ച് നിക്ക് സർപ്രൈസ് സമ്മാനമൊരുക്കിയത്.
എട്ട് കോടിയോളം വിലവരുന്ന ലക്ഷ്വറി കാറായ മെഴ്‌സിഡസ് മെയ്ബാക്ക് കാറാണ് പ്രിയങ്കയ്ക്കായി നിക്ക് സമ്മാനിച്ചത്. റോള്‍സ് റോയ്‌സിനുള്ള മെഴ്സിഡിസിന്റെ മറുപടി എന്നാണ് മെയ്ബാക്ക് കാറുകളെ വിശേഷിപ്പിക്കുന്നത്. ലക്ഷ്വറിയും സുരക്ഷയും ഉറപ്പ് നൽകുന്ന മെയ്ബാക്ക് ലോകത്തിലെ ആഡംബര കാറുകളിൽ ഒന്നാണ്.
പുതിയ കാറിന്റെ ചിത്രങ്ങൾ പ്രിയങ്ക തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ഭർത്താവ് നമ്പർ വൺ ആയപ്പോൾ.. ഭാര്യയ്ക്ക് ഒരു മെയ്ബാക്ക് ലഭിച്ചു. എക്‌സ്ട്രാ ചോപ്ര ജൊനാസിനെ പരിചയപ്പെടത്തുന്നു. ഏറ്റവും മികച്ച ഭർത്താവ്,’ പ്രിയങ്ക കുറിക്കുന്നു. ഭർത്താവ് സ്നേഹപൂർവ്വം സമ്മാനിച്ച കാറിനെ ‘എക്‌സ്ട്രാ ചോപ്ര ജോനാസ്’ എന്നാണ് പ്രിയങ്ക പേര് നൽകിയിരിക്കുന്നത്.
ഹോളിവുഡിൽ സജീവമായ പ്രിയങ്ക മൂന്ന് വർഷങ്ങൾക്കു ശേഷം ബോളിവുഡിലേക്ക് തിരിച്ചുവരുന്ന ചിത്രമാണ് ‘ദ സ്കൈ ഈസ് പിങ്ക്’. 2016 ൽ പ്രകാശ് ജായുടെ ‘ജയ് ഗംഗാജൽ’ ആയിരുന്നു പ്രിയങ്കയുടെ അവസാന ബോളിവുഡ് ചിത്രം. പതിമൂന്നാം വയസ്സിൽ ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് രോഗം നിർണയിക്കപ്പെട്ടതിന് ശേഷവും തളരാതെ ജീവിതത്തിൽ മുന്നേറി മോട്ടിവേഷണൽ സ്പീക്കറായി മാറിയ ഐഷ ചൗധരിയുടെ ജീവിതകഥയാണ് ‘ദ സ്കൈ ഈസ് പിങ്ക്’.
സൈറ വാസിമാണ് ചിത്രത്തിൽ ഐഷ ചൗധരിയുടെ വേഷം ചെയ്യുന്നത്.ഐഷ ചൗധരിയുടെ അമ്മവേഷമാണ് ചിത്രത്തിൽ പ്രിയങ്കയ്ക്ക്. ഫർഹാൻ അക്തറാണ് ഐഷയുടെ അച്ഛന്റെ വേഷം ചെയ്യുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ