Night Drive : 'തിയറ്ററില്‍ തന്നെ കാണേണ്ട ചിത്രം'; നൈറ്റ് ഡ്രൈവ് ലക്ഷണമൊത്ത ത്രില്ലറെന്ന് ജൂഡ് ആന്‍റണി

Published : Mar 13, 2022, 11:03 AM IST
Night Drive : 'തിയറ്ററില്‍ തന്നെ കാണേണ്ട ചിത്രം'; നൈറ്റ് ഡ്രൈവ് ലക്ഷണമൊത്ത ത്രില്ലറെന്ന് ജൂഡ് ആന്‍റണി

Synopsis

ഈ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രം

വൈശാഖിന്‍റെ (Vysakh) സംവിധാനത്തിലെത്തിയ പുതിയ ചിത്രം നൈറ്റ് ഡ്രൈവിന് (Night Drive) പ്രശംസയുമായി സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ്. ലക്ഷണമൊത്ത ത്രില്ലറാണ് ചിത്രമെന്നും തിയറ്ററില്‍ത്തന്നെ കണ്ട് അനുഭവിക്കേണ്ട ഒന്നാണെന്നും ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.

നൈറ്റ് ഡ്രൈവ്. ലക്ഷണമൊത്ത ത്രില്ലർ. അഭിലാഷ് പിള്ള എന്ന മികച്ച തിരക്കഥാകൃത്തും വൈശാഖ് എന്ന മാസ്റ്റർ ക്രാഫ്റ്റ്മാനും ചേർന്നപ്പോൾ ഒരടിപൊളി സിനിമ. റോഷനും അന്നയും സിദ്ധിഖ് ഇക്കയും ഇന്ദ്രേട്ടനും എല്ലാവരും മികച്ചു നിന്നു. തിയറ്ററില്‍ നിന്നുതന്നെ തീര്‍ച്ഛയായും കാണേണ്ട ചിത്രം, ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.

വലിയ അവകാശവാദങ്ങളില്ലാതെ എത്തിയ ചിത്രമാണ് ഇത്. സാമൂഹ്യ മാധ്യമങ്ങളിലും വലിയ പ്രചാരണ കോലാഹങ്ങളുണ്ടായിരുന്നില്ല. സൂപ്പര്‍താര ബാഹുല്യവും ചിത്രത്തിനുണ്ടായിരുന്നില്ല. ഒരു കൊച്ചു ചിത്രം എന്ന നിലയിലാണ് സംവിധായകൻ വൈശാഖ് 'നൈറ്റ് ഡ്രൈവി'നെ അഭിമുഖങ്ങളില്‍ പരിചയപ്പെടുത്തിയിരുന്നത്. 'പുലിമുരുകൻ' പോലുള്ള തന്റെ ചിത്രങ്ങളുമായി താരതമ്യം അരുത് എന്നും വൈശാഖ് എടുത്തു പറഞ്ഞിരുന്നു. കാമ്പുള്ള കഥയിലാണ് പുതിയ ചിത്രമെന്ന് വൈശാഖ് വ്യക്തമാക്കിയിരുന്നു. വൈശാഖിനൊപ്പം പുതിയ തലമുറയിലെ ശ്രദ്ധേയ താരങ്ങളായ അന്ന ബെന്നും റോഷൻ മാത്യുവും ചേര്‍ന്നപ്പോള്‍ ത്രില്ലിംഗായ ഒരു സിനിമാക്കാഴ്‍ചാ അനുഭവമാണ് തിയറ്ററുകളില്‍ നൈറ്റ് ഡ്രൈവ് സമ്മാനിച്ചിരിക്കുന്നത് എന്നാണ് തിയറ്ററില്‍ നിന്നുള്ള പ്രതികരണങ്ങളും

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന 'അന്താക്ഷരി'; ഒടിടി റിലീസ് ഉടന്‍

ആൻ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് സുരേഷ് എസ് പിള്ള. രാത്രിയില്‍ നടക്കുന്ന ഒരു സംഭവമാണ് ചിത്രത്തിന്റെ കഥാതന്തു. അന്ന ബെന്നിന്റെ 'റിയ'യും റോഷന്റെ 'ജോര്‍ജി'യും രാത്രി സവാരിക്കിടെ ചില അപ്രതീക്ഷിത സംഭവങ്ങളുടെ ഭാഗമാകുന്നു. അത് അവരെ സങ്കീര്‍ണമായ ചില പ്രശ്‍നങ്ങളിലേക്ക് എത്തിക്കുന്നു. ഇങ്ങനെയുള്ള കഥാചുരുക്കത്തിനുപ്പുറമുള്ള ഒരു ത്രില്ലിംഗ് തിരക്കഥയും ആഖ്യാനവുമാണ് 'നൈറ്റ് ഡ്രൈവി'ന്റെ പ്രത്യേകതയെന്നാണ് അഭിപ്രായങ്ങള്‍. നാടകീയതയില്ലാത്ത പ്രകടനങ്ങളുമായി റോഷൻ മാത്യുവും അന്ന ബെന്നും പക്വതയുള്ള ഭാവപകര്‍ച്ചകളോടെ ഇന്ദ്രജിത്തും ഒപ്പം സിദ്ധിഖും കൈലാഷും സന്തോഷ് കീഴാറ്റൂരുമൊക്കെ ചേരുമ്പോള്‍ വിശ്വസനീയമായ രീതിയില്‍ കഥാ സന്ദര്‍ഭങ്ങള്‍ പ്രേക്ഷകന്റെ അനുഭവമായി പരിണമിക്കുന്നു. അന്ന ബെന്നിന്റെയും റോഷൻ മാത്യുവിന്റെയും ഓണ്‍ സ്‍ക്രീൻ കെമിസ്‍ട്രിയാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.

'ബെന്നി മൂപ്പൻ' എന്ന കഥാപാത്രത്തിനായി വീണ്ടും ഇന്ദ്രജിത്ത് കാക്കിയണിഞ്ഞപ്പോള്‍ ഗംഭീരമായിരിക്കുന്നുവെന്നാണ് പ്രതികരണങ്ങള്‍. കോഴിക്കോടൻ സംസാര ശൈലിയാണ് ഇത്തവണ സിദ്ധിഖ് തന്റെ കഥാപാത്രത്തെ വേറിട്ടുനിര്‍ത്താൻ സ്വീകരിച്ചിരിക്കുന്നത്. ഇരുത്തം വന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനായി സന്തോഷ് കീഴാറ്റൂരും ചിത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നു. കൈലാഷിന്റെയും കാസ്റ്റിംഗും ചിത്രത്തില്‍ കൃത്യമാണ്. സാധാരണ ഒരു സിനിമയില്‍ നിന്ന് വ്യത്യസ്‍തമായി മികച്ച തിയറ്റര്‍ അനുഭവമായി മാറുന്നത് തിരക്കഥയെഴുത്തിലെ കണിശതയും അതിനൊത്തെ ആഖ്യാന കൗശലവുമാണ്.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍