'കാര്‍ത്തികേയ' ഫെയിം നിഖിലിന്റെ 'സ്‍പൈ', ചിത്രം റിലീസിനൊരുങ്ങുന്നു

Published : Jan 30, 2023, 10:16 PM ISTUpdated : Jun 11, 2023, 06:47 PM IST
'കാര്‍ത്തികേയ' ഫെയിം നിഖിലിന്റെ 'സ്‍പൈ', ചിത്രം റിലീസിനൊരുങ്ങുന്നു

Synopsis

ത്രില്ലറില്‍ നായകനായി നിഖില്‍ സിദ്ധാര്‍ഥ.

'കാര്‍ത്തികേയ' എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് നിഖില്‍ സിദ്ധാര്‍ഥ. 'കാര്‍ത്തികേയ 2' പാൻ ഇന്ത്യൻ ചിത്രമാകുകയും വൻ വിജയം സ്വന്തമാക്കുകയും ചെയ്‍തതിനാല്‍ നിഖില്‍ സിദ്ധാര്‍ഥയ്‍ക്ക് രാജ്യമൊട്ടാകെ ആരാധകരമുണ്ടായി. അതിനാല്‍ നിഖില്‍ സിദ്ധാര്‍ഥയുടെ പുതിയ സിനിമയുടെ അപ്‍ഡേഷനുകള്‍ ഒട്ടേറെ പേര്‍ കാത്തിരിക്കുന്നുമുണ്ട്. നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന പുതിയ ചിത്രം 'സ്‍പൈ' റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

വിവിധ ഭാഷകളില്‍ രാജ്യമെമ്പാടുമായി ത്രില്ലര്‍ ചിത്രമായി 'സ്‍പൈ' റിലീസ് ചെയ്യുമെന്നാണ് നിഖില്‍ സിദ്ധാര്‍ഥ തന്നെ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. 'സ്‍പൈ' എന്ന ചിത്രത്തിന്റെ ഒരു ഫോട്ടോയും നിഖില്‍ സിദ്ധാര്‍ഥ പങ്കുവെച്ചിട്ടുണ്ട്. ഗാരി ബി എച്ച് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീചരണ്‍ 'സ്‍പൈ'യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

നിഖില്‍ സിദ്ധാര്‍ഥ നായകനായി ഒടുവിലെത്തിയ ചിത്രം '18 പേജെസ്' ആയിരുന്നു. പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രം വൻ ഹിറ്റായിരുന്നു. നടൻ ചിമ്പുവും ഒരു ഗാനമാലപിച്ച ചിത്രത്തിന് ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്. നവീൻ നൂലിയാണ് ചിത്രസംയോജനം നിര്‍വഹിച്ചത്.

'കാര്‍ത്തികേയ 2'വിലും നായികയായ അനുപമ പരമേശ്വൻ തന്നെയാണ് '18 പേജെസി'ലും നിഖില്‍ സിദ്ധാര്‍ഥയ്‍ക്ക് ജോഡിയായി എത്തിയത്.  നിഖില്‍ സിദ്ധാര്‍ഥയ്‍ക്കും അനുപമയ്‍ക്കുമൊപ്പം ദിനേശ് ജേത്, സരയു റോയ്, അജയ്, ബ്രഹ്‍മജി, രഘു ബാബു, രവി വര്‍മ, രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ '18 പേജെസ്' എന്ന ചിത്രത്തില്‍ അണിനിരന്നു.  '18 പേജെസ്' റൊമാന്റിക് ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. സുകുമാര്‍ ആണ് '18 പേജെസി'ന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Read More: നാനിയുടെ വിളയാട്ടം, എതിരിടാൻ ഷൈൻ ടോം ചാക്കോയും- 'ദസറ' ടീസര്‍ പുറത്ത്

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'