നിഖിലാ വിമല്‍ തകര്‍ത്തു, വാഴൈ ഒടിടിയില്‍ എത്തി, മികച്ച പ്രതികരണം

Published : Oct 11, 2024, 03:32 PM IST
നിഖിലാ വിമല്‍ തകര്‍ത്തു, വാഴൈ ഒടിടിയില്‍ എത്തി, മികച്ച പ്രതികരണം

Synopsis

നിഖിലാ വിമല്‍ കഥാപാത്രമായ തമിഴ് ചിത്രത്തിന് മികച്ച പ്രതികരണമാണ്.

അടുത്തിടെ ഹിറ്റായ ചിത്രമാണ് വാഴൈ. നിഖില വിമലും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഉണ്ട്. വാഴൈ ആകെ ആഗോളതലത്തില്‍ 37.99 കോടി രൂപയാണ് നേടിയത്. തമിഴകത്തിന്റെ സര്‍പ്രൈസ് ഹിറ്റായ വാഴ ഒടിടിയില്‍ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ എത്തിയിരിക്കുകയാണ്.

കലൈരശനും പ്രധാന കഥാപാത്രമായ വാഴൈ ഒടിടിയില്‍ കണ്ട്  നിഖില വിമലിനെയും പ്രശംസിക്കുകയാണ് സിനിമാ ആരാധകര്‍. പരിയേറും പെരുമാള്‍' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ഒരു തമിഴ് സംവിധായകനാണ് മാരി സെല്‍വരാജ്. ധനുഷ് നായകനായ 'കര്‍ണ്ണൻ' സിനിമയും സംവിധാനം ചെയ്‍ത മാരി സെല്‍വരാജിന്റേതായി പിന്നീടെത്തിയ ചിത്രം മാമന്നനില്‍ ഉദയനിധി സ്റ്റാലിന്‍ നായകനായപ്പോള്‍ തേനി ഈശ്വറാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. കീര്‍ത്തി സുരേഷ് നായികയായ ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.  ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മാമന്നൻ വലിയ ഹിറ്റായി മാറിയിരുന്നു. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ്.

എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിക്കുന്നത്. മാമന്നൻ എന്ന ടൈറ്റില്‍ കഥാപാത്രമായി ചിത്രത്തില്‍ വടിവേലുവായിരുന്നു. വിതരണം റെഡ് ജിയാന്റ് മൂവീസാണ്. മാമന്നനു പിന്നാലെ വാഴൈയും ഹിറ്റ് ചിത്രമാകും എന്ന പ്രതീക്ഷ ശരിയാകുന്ന വിധത്തിലാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ധ്രുവ് വിക്രം നായകനാവുന്ന ഒരു ചിത്രം ബൈസണാണ് നിലവില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നായകനായ ഒരു കബഡി താരമായാണ് ധ്രുവുണ്ടാകുക. അനുപമ പരമേശ്വരനാണ് നായികാ കഥാപാത്രമായി ചിത്രത്തില്‍ എത്തുക. അഴകം പെരുമാള്‍, ലാല്‍ ധ്രുവ് ചിത്രത്തില്‍ എത്തുമ്പോള്‍ ഹരി കൃഷ്‍ണനു പുറമേ കഥാപാത്രമാകാൻ രജിഷ വിജയനും ഉണ്ടാകും. ഛായാഗ്രാഹണം ഏഴില്‍ അരശ് കെയാണ്. സംഗീതം നിവാസ് കെ പ്രസന്നയാണ്.
നിര്‍മാണം സമീര്‍ ആണ്.

Read More: വേട്ടയ്യൻ വീഴ്‍ത്തിയത് ആരെയൊക്കെ?, ഓപ്പണിംഗ് കളക്ഷനില്‍ മുന്നിലുള്ളത് 2024ൽ ആ ഒരു ചിത്രം മാത്രം, കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളത്തിലെ ത്രില്ലിംങ്ങ് മിസ്റ്ററി ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു
പതിനെട്ടാം ദിവസം 16.5 കോടി, കളക്ഷനില്‍ അത്ഭുതമായി ധുരന്ദര്‍