
ബാലതാരമായി സീരിയല്‍ രംഗത്തേക്ക് എത്തിയ താരമാണ് നികിത രാജേഷ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഓമനത്തിങ്കള്‍ പക്ഷി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് നികിത അഭിനയരംഗത്തെത്തുന്നത്. ഈ സീരിയലിൽ ലെനയുടെ മകളായിട്ടാണ് താരം അഭിനയിച്ചത്. തുടര്‍ന്ന് രഹസ്യം, ദേവീമാഹാത്മ്യം, സസ്‌നേഹം തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളിൽ അഭിനയിച്ചു. 'മഞ്ഞുരുകും കാലം' എന്ന സീരിയലിലെ ജാനിക്കുട്ടിയായിട്ടാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേരും നികിതയെ ഓർമിക്കുന്നുണ്ടാകുക. ഇപ്പോൾ മഴതോരും മുൻപേ എന്ന സീരിയലിലൂടെ വീണ്ടും മിനിസ്ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നികിത. വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ മേഖലയിലേക്ക് എത്തിയതെന്നും വലിയ നടി ആകണമെന്നോ സിനിമയിൽ എത്തണമെന്നോ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും നികിത പറയുന്നു. ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
''സിനിമയിലേക്കുള്ള ചവിട്ടുപടി ആയിട്ടായിരിക്കും പലരും സിനിമയിൽ അഭിനയിക്കുന്നതിനെ കാണുന്നത്. ഞാൻ ഇന്നേവരെ അങ്ങനെ അതിനെ കണ്ടിട്ടില്ല. സീരിയലിലും എല്ലാക്കാലത്തും നിലനിൽക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഒരു നടിയാകണം എന്ന് ആഗ്രഹിച്ചിട്ടുമില്ല. ആക്ടിങ്ങ് എനിക്ക് ഒരു പാഷൻ ആയിരുന്നില്ല. പക്ഷേ, എന്തൊക്കെയോ പഠിച്ച് വേറെ എന്തൊക്കെയോ പ്ലാൻ ചെയ്ത് പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് ഞാൻ ഇവിടെ വന്ന് എത്തിയിട്ടേയുള്ളൂ.
മൂന്നര വയസുള്ളപ്പോളാണ് ആദ്യമായി അഭിനയിച്ചത്. ഞാൻ പോലും അറിയാതെയാണ് ഇതിലേക്ക് എത്തിപ്പെട്ടത്. പിന്നീട് അതെന്റെ ജീവിതത്തിന്റെ ഭാഗമായി എന്നു വേണം പറയാൻ. അല്ലാതെ ഞാൻ തിരഞ്ഞെടുത്തതല്ല. സീരിയലിൽ എനിക്കിപ്പോൾ കിട്ടുന്ന ഈ അംഗീകാരം സിനിമയിൽ പോയാൽ കിട്ടണം എന്നില്ല. ഒരു വലിയ കാട്ടിലെ എലിയാകുന്നതിനേക്കാൾ ചെറിയ കാട്ടിലെ സിംഹമാകുന്നതാണ് എനിക്കിഷ്ടം. ഇവിടെ എനിക്കു കിട്ടുന്ന ഈ പ്രിവിലേജും അംഗീകാരവും എനിക്ക് ഭയങ്കര പ്രധാനമാണ്, അതിൽ ഞാൻ വളരെയധികം സന്തോഷവതിയുമാണ്'', നികിത പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ