
തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണിയും (Nikki Galrani) നടന്‍ ആദിയും വിവാഹിതരായി. ഏറെനാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചു നടന്ന വിവാഹച്ചടങ്ങുകളിലേക്ക് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. വിവാഹത്തിന് മുന്നോടിയായുള്ള മെഹെന്ദി ചടങ്ങുകള്‍ നിക്കിയുടെ ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു.
മാര്‍ച്ച് 24ന് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. നിക്കി ഗല്‍റാണി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. 'കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരസ്പരം കണ്ടെത്തി, അത് ഇപ്പോൾ ഔദ്യോഗികമാകുകയാണ്. ഈ ദിവസം ഞങ്ങൾക്ക് ശരിക്കും പ്രധാനപ്പെട്ടതായിരിക്കും. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹനിശ്ചയം നടത്തി. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു', എന്നായിരുന്നു വിവാഹക്കാര്യം അറിയിച്ചുകൊണ്ടുള്ള നിക്കിയുടെ സോഷ്യല്‍ മീഡിയ കുറിപ്പ്.
തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി 'ഒക്ക വി ചിത്തിരം' എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. 'ഈറം' എന്ന തമിഴ് സിനിമയിലൂടെ താരം കൂടുതല്‍ ശ്രദ്ധ നേടി.
1983 എന്ന സിനിമയിലൂടെയാണ് നിക്കി ഗൽറാണി മലയാളത്തിൽ തുടക്കം കുറിക്കുന്നത്. ഇന്ന് തമിഴിലും തെലുങ്കിലും തിരക്കുള്ള നായിക നടിമാരിൽ ഒരാള്‍ കൂടിയാണ് താരം. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമൻ, ഒരു സെക്കന്റ്ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ കാലുറപ്പിച്ചത്. മലയാളത്തിൽ ധമാക്ക എന്ന ഒമർലുലു സിനിമയിലാണ് നിക്കി അവസാനമായി അഭിനയിച്ചത്.
യുഎസില്‍ റീ റിലീസിന് ആര്‍ആര്‍ആര്‍; വരുന്നത് അണ്‍കട്ട് പതിപ്പ്
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് എസ് എസ് രാജമൌലിയുടെ ആര്‍ആര്‍ആര്‍ (RRR). ഇന്ത്യന്‍ ബിഗ് സ്ക്രീനിലെ വിസ്‍മയ വിജയം ബാഹുബലി 2നു ശേഷം രാജമൌലിയുടെ സംവിധാനത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ഇത്. ബാഹുബലി 2നോളം വലിയ വിജയമായില്ലെങ്കിലും കൊവിഡിനു ശേഷം ഒരു ഇന്ത്യന്‍ സിനിമ നേടുന്ന അഭിമാനാര്‍ഹമായ ബോക്സ് ഓഫീസ് വിജയമാണ് ആര്‍ആര്‍ആര്‍ നേടിയെടുത്തത്.
ALSO READ : 51-ാം വര്‍ഷം ഒഫിഷ്യല്‍ റീമേക്ക്! രാജേഷ് ഖന്ന, അമിതാഭ് ബച്ചന്‍ ടീമിന്‍റെ ആനന്ദ് വീണ്ടും
550 കോടി മുതല്‍മുടക്കുള്ള ചിത്രം 1100 കോടി പിന്നിട്ടിട്ടുണ്ട്. തെന്നിന്ത്യന്‍ ബിഗ് റിലീസുകളുടെ ഹിന്ദി പതിപ്പുകള്‍ മികച്ച വിജയം നേടുന്ന ട്രെന്‍ഡിന് തുടര്‍ച്ചയായിരുന്നു ഈ ചിത്രവും. 238 കോടിയാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നേടിയത്. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷം പകരുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരികയാണ്. ചിത്രം യുഎസില്‍ റീ റിലീസിന് ഒരുങ്ങുന്നു എന്നതാണ് ആ വിവരം. റീ റിലീസ് എന്നതിനപ്പുറമുള്ള പ്രത്യേകത ചിത്രത്തിന്‍റെ ഇതുവരെ വരാത്ത അണ്‍കട്ട് പതിപ്പാണ് അമേരിക്കയില്‍ പുന:പ്രദര്‍ശനത്തിനെത്തുന്നത് എന്നാണ്.
1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമാണ് ആര്‍ആര്‍ആര്‍. ദംഗല്‍, ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങളാണ് 1000 കോടിയിലേറെ നേടിയ മറ്റു രണ്ട് ചിത്രങ്ങള്‍. ഇതില്‍ ദംഗലിന്‍റെ ആഗോള ഗ്രോസ് 2024 കോടിയും ബാഹുബലി 2ന്‍റേത് 1810 കോടിയും ആയിരുന്നു. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ ബജ്റംഗി ഭായ്ജാന്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ആര്‍ആര്‍ആര്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. മാര്‍ച്ച് 25ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരാഴ്ച കൊണ്ട് നേടിയ ആഗോള ഗ്രോസ് തന്നെ 710 കോടി ആയിരുന്നു. ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ ഗ്രോസ് 560 കോടിയും ആയിരുന്നു. കൊവിഡിനു ശേഷം ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ആദ്യവാര കളക്ഷന്‍ ആയിരുന്നു ഇത്. ബോളിവുഡിലെ ഈ വര്‍ഷത്തെ വലിയ ഹിറ്റുകളായിരുന്ന സൂര്യവന്‍ശി, ദ് കശ്മീര്‍ ഫയല്‍സ്, 83, ഗംഗുഭായി കത്തിയവാഡി എന്നിവയേക്കാളൊക്കെ മുകളിലാണ് ഈ ആദ്യ വാര കളക്ഷന്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ