ആനന്ദ് നിര്‍മ്മിച്ച എന്‍ സി സിപ്പിയുടെ ചെറുമകന്‍ സമീര്‍ രാജ് സിപ്പിയാണ് റീമേക്ക് നിര്‍മ്മിക്കുന്നത്

പുറത്തിറങ്ങിയപ്പോള്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാതിരിക്കുകയും എന്നാല്‍ കാലം ചെല്ലുമ്പോള്‍ കള്‍ട്ട് പദവി നേടുകയും ചെയ്യുന്ന സിനിമകള്‍ എല്ലാ ഭാഷകളിലുമുണ്ട്. ബോളിവുഡില്‍ അതിന്‍റെ ക്ലാസിക് ഉദാഹരണങ്ങളില്‍ ഒന്നാണ് 1971ല്‍ പുറത്തെത്തിയ ആനന്ദ് (Anand). ഇപ്പോഴിതാ നീണ്ട 51 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന് ഒരു ഒഫിഷ്യല്‍ റീമേക്ക് സംഭവിക്കുകയാണ്. ആനന്ദ് നിര്‍മ്മിച്ച എന്‍ സി സിപ്പിയുടെ ചെറുമകന്‍ സമീര്‍ രാജ് സിപ്പിയാണ് റീമേക്ക് നിര്‍മ്മിക്കുന്നത് എന്നതും കൌതുകം.

രാജേഷ് ഖന്ന കത്തി നിന്ന കാലത്ത് പുറത്തെത്തിയ ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബോക്സ് ഓഫീസില്‍ ആവറേജ് വിജയം നേടിയ ചിത്രം പക്ഷേ നിരവധി പുരസ്കാരങ്ങള്‍ നേടിയിരുന്നു, മികച്ച സിനിമയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെ. പില്‍ക്കാലത്ത് ഈ ചിത്രം സിനിമാപ്രേമികള്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചയാവുകയും എക്കാലത്തെയും മികച്ച ഹിന്ദി ചിത്രങ്ങളുടെ പട്ടികയില്‍ പലരും ഉള്‍പ്പെടുത്തുകയും ചെയ്‍തു. ഹൃഷികേശ് മുഖര്‍ജി സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത് അദ്ദേഹത്തിനൊപ്പം ബിമല്‍ ദത്ത, ഗുല്‍സാര്‍, ഡി എന്‍ മുഖര്‍ജി, ബിറെന്‍ ത്രിപാഠി എന്നിവര്‍ ചേര്‍ന്നായിരുന്നു. സുമിത സന്യാല്‍, രമേശ് ഡിയോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സലില്‍ ചൌധരിയുടേതായിരുന്നു സംഗീതം. ഒടിടി പ്ലാറ്റ്ഫോമില്‍ ഈ ചിത്രം നിലവില്‍ ലഭ്യമാണ്.

Scroll to load tweet…

എന്‍ സി സിപ്പിയുടെ ചെറുമകന്‍ സമീര്‍ രാജ് സിപ്പിക്കൊപ്പം വിക്രം ഖാക്കറും ചേര്‍ന്നാണ് ആനന്ദ് റീമേക്ക് നിര്‍മ്മിക്കുന്നത്. നിലവില്‍ രചനാ ഘട്ടത്തിലാണ് ചിത്രമെന്നും സംവിധായകനെയോ താരങ്ങളെയോ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടില്ലെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് അറിയിച്ചു. 

ഒടുവില്‍ ലോകേഷും സമ്മതിച്ചു; കമലിനും ഫഹദിനുമൊപ്പം സൂര്യയുമുണ്ട്

കോളിവുഡില്‍ സമീപകാലത്ത് വിക്രം (Vikram Movie) പോലെ താരബാഹുല്യമുള്ള ഒരു ചിത്രം നിര്‍മ്മിക്കപ്പെട്ടിട്ടില്ല. കമല്‍ ഹാസന്‍ നായകനാവുന്ന ചിത്രത്തിലെ മറ്റു പ്രധാന താരനിര്‍ണ്ണയങ്ങളായി തുടക്കത്തില്‍ ശ്രദ്ധിക്കപ്പെട്ടത് വിജയ് സേതുപതിയുടെയും ഫഹദ് ഫാസിലിന്‍റെയും സാന്നിധ്യമായിരുന്നു. അണിയറക്കാര്‍ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു. പിന്നാലെ നരെയ്ന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് എന്നിവരും വിക്രം ടീമിലേക്ക് എത്തിയതായി സ്ഥിരീകരണം എത്തി. എന്നാല്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ചിനു മുന്‍പാണ് അതിനുമൊക്കെ വലിയൊരു സര്‍പ്രൈസ് ചിത്രത്തിലുണ്ടെന്ന വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തമിഴ് സൂപ്പര്‍താരം സൂര്യ (Suriya) ചിത്രത്തില്‍ അതിഥി താരമായി എത്തുന്നു എന്ന സ്ഥിരീകരിക്കാത്ത വിവരമായിരുന്നു അത്. 

ALSO READ : യുഎസില്‍ റീ റിലീസിന് ആര്‍ആര്‍ആര്‍; വരുന്നത് അണ്‍കട്ട് പതിപ്പ്

എന്നാല്‍ ട്രെയ്‍ലര്‍ ലോഞ്ചിംഗ് വേദിയില്‍ കമല്‍ ഹാസന്‍ സൂര്യയ്ക്ക് നന്ദി പറഞ്ഞതോടെ ആരാധകര്‍ അത് ഉറപ്പിച്ചു. വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ട്രെയ്‍ലറില്‍ നിന്നുള്ള സ്ക്രീന്‍ ഷോട്ടുകള്‍ സൂര്യയുടെ സാന്നിധ്യമെന്ന തരത്തില്‍ പ്രചരിക്കുകയും ചെയ്‍തു. ഇപ്പോഴിതാ ചിത്രത്തിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജും അത് സ്ഥിരീകരിച്ചിരിക്കുകയാണ്. തനിക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള സൂര്യയുടെ ചിത്രമാണ് ലോകേഷ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. വിക്രത്തിന്‍റെ ലോകത്തേക്ക് സൂര്യ സാറിനെ സ്വീകരിക്കാന്‍ ഒരുപാട് സന്തോഷം എന്നാണ് ചിത്രത്തിനൊപ്പം സംവിധായകന്‍റെ വാക്കുകള്‍.