നിള ഇന്‍റർനാഷണൽ ഫോക്‌ലോര്‍ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Published : Aug 15, 2021, 08:07 PM IST
നിള ഇന്‍റർനാഷണൽ ഫോക്‌ലോര്‍ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Synopsis

ചലച്ചിത്ര സം‌വിധായകനും നിഫിയുടെ ചെയർമാനും കൂടിയായ ജയരാജ് നിഫിയുടെ വെബ്സൈറ്റ്  ജയരാജ്‌ ഉത്ഘാടനം ചെയ്തു. 

കൊച്ചി: ലോകത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ സംസ്‌കാരങ്ങളെയും ഫോക്‌ലോറിനെയും സംബന്ധിച്ചുള്ള 2021-ലെ നിള ഇന്റർനാഷണൽ ഫോക്‌ലോര്‍ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (NIFFFI) പ്രവർത്തനങ്ങൾക്ക് ഇന്ന്  തുടക്കമായി. 2021 ഒക്ടോബർ 29-31, നവംബർ 5-7 എന്നീ രണ്ട് വാരാന്ത്യങ്ങളിലായാണ് ഫെസ്റ്റിവൽ നടക്കുക.

വയലി ഫോക്‌ലോര്‍ സംഘടിപ്പിക്കുന്ന നിളാ അന്താരാഷ്ട്ര ഫോക്‌ലോര്‍ ഫിലിം ഫെസ്റ്റിവലാണിത്. ചലച്ചിത്ര സം‌വിധായകനും നിഫിയുടെ ചെയർമാനും കൂടിയായ ജയരാജ് നിഫിയുടെ വെബ്സൈറ്റ്  ജയരാജ്‌ ഉത്ഘാടനം ചെയ്തു.  നിഫിയുടെ ഡയറക്ടര്‍ വിനോദ് നമ്പ്യാര്‍ തുടർപ്രവർത്തനങ്ങളെ കുറിച്ച് സംവദിച്ചു. 

കൊവിഡിന്റെ  പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ്  ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഫെസ്റ്റിവലിലേക്കുള്ള സിനിമകൾ സ്വീകരിക്കുന്നത്. ഫെസ്റ്റിവലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് nifffi.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തുടരു'മിന് ശേഷം ആ മാജിക്? പോസിറ്റീവ് പ്രതികരണങ്ങളില്‍ ബുക്ക് മൈ ഷോയില്‍ വന്‍ കുതിപ്പുമായി 'വാഴ 2'
'എല്ലാം പുരുഷന്മാരുടെ തലയില്‍ കെട്ടിവെക്കുന്നതിനോട് യോജിപ്പില്ല'; രഞ്ജിത്ത് കേസില്‍ പ്രതികരണവുമായി നടി പ്രിയങ്ക