നിമിഷ സജയൻ ബോളിവുഡിലേക്ക്, സംവിധാനം ദേശീയ പുരസ്‍കാര ജേതാവ് ഒനിര്‍

Web Desk   | Asianet News
Published : Jul 09, 2021, 09:40 AM ISTUpdated : Jul 09, 2021, 09:42 AM IST
നിമിഷ സജയൻ ബോളിവുഡിലേക്ക്, സംവിധാനം ദേശീയ പുരസ്‍കാര ജേതാവ് ഒനിര്‍

Synopsis

നിമിഷ സജയൻ ബോളിവുഡ് ചിത്രത്തില്‍.


മലയാളത്തിന്റെ യുവനായികമാരില്‍ ഏറ്റവും ശ്രദ്ധേയയാണ് നിമിഷ സജയൻ. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ഓരോ സിനിമയിലും വിസ്‍മയിപ്പിക്കുന്ന നടി. ഒട്ടനവധി ഹിറ്റുകളിലും നിമിഷ വിജയൻ ഭാഗമായി. ഇപോഴിതാ നിമിഷ സജയൻ ബോളിവുഡിലേക്കും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ദേശീയ പുരസ്‍കാര ജേതാവ് ഒനിര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ ആണ് നിമിഷ സജയൻ അഭിനയിക്കുന്നത്. വി ആര്‍ എന്നാണ് സിനിമയുടെ പേര്. ഒനിറിന്റെ തന്നെ ഐം ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഇത്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചന.

നിമിഷയുടേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം മാലിക് ആണ്.

നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ഫുട്‍പ്രിന്റ്‍സ് ഓണ്‍ വാട്ടര്‍ ആണ് നിമിഷ നായികയാകുന്ന മറ്റൊരു സിനിമ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ