നടൻ നിരഞ്‍ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു

Published : Nov 22, 2022, 02:44 PM IST
നടൻ നിരഞ്‍ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു

Synopsis

നിരഞ്‍ജനയാണ് നിരഞ്‍ജ് മണിയൻപിള്ള രാജുവിന്റെ വധു.  

മലയാളത്തിന്റെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ നിരഞ്‍ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു. ഫാഷൻ ഡിസൈനര്‍ ആയ നിരഞ്‍ജനയാണ് വധു. ഡിസംബര്‍ ആദ്യ വാരമാകും വിവാഹം എന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിനുശേഷം അടുത്ത ദിവസങ്ങളില്‍  സിനിമാ മേഖലയില്‍ സുഹൃത്തുക്കള്‍ക്കായി വിരുന്നും സംഘടിപ്പിക്കും.

നടൻ മണിയൻപിള്ള രാജുവിന്റെ രണ്ടാമത്തെ മകനാണ് നിരഞ്‍ജ്. 'ബ്ലാക്ക് ബട്ടര്‍ഫ്ലൈ' എന്ന ചിത്രത്തിലൂടെയാണ് നിരഞ്‍ജ് വെള്ളിത്തിരിയിലെത്തുന്നത്.  മോഹൻലാല്‍ നായകനായ ചിത്രം 'ഡ്രാമ' അടക്കമുള്ളവയില്‍ നിരഞ്‍ജ് അഭിനയിച്ചിട്ടുണ്ട്. 'വിവാഹ ആവാഹന'മാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

'വിവാഹ ആവാഹനം' എന്ന ചിത്രത്തിന് മോശമല്ലാത്ത അഭിപ്രായമായമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. സാജൻ ആലുംമൂട്ടിലാണ് ചിത്രം സംവിധാനം ചെയ്‍തത്. അജു വര്‍ഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്‍മൃതി, നന്ദിനി എന്നിവരും അഭിനയിച്ചിരുന്നു. ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നായിരുന്നു നിർമ്മാണം.

പുതുമുഖം നിതാരയായിരുന്നു ചിത്രത്തില്‍ നായികയായത്. 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിനുശേഷം സാജൻ സംവിധാനം ചെയ്‍ത ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്‍ണു പ്രഭാകർ ആണ് ഛായാഗ്രഹണം. എഡിറ്റർ- അഖിൽ എ ആർ. സംഗീതം- രാഹുൽ ആർ ഗോവിന്ദ, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു, പ്രജീഷ്, ആർട്ട്- ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം- ആര്യ ജയകുമാർ, മേക്കപ്പ്- റോണക്സ് സേവ്യർ, രതീഷ് കൃഷ്‍ണൻ, സൗണ്ട് ഡിസൈൻ- എം ആർ രാജകൃഷ്‍ണൻ, ഫിനാൻസ് കൺട്രോളർ- ഫ്രാങ്കോ ഡേവിസ് മഞ്ഞില, കൊറിയോഗ്രാഫി- അരുൺ നന്ദകുമാർ, ഡിസൈൻ- ശ്യാം സുന്ദർ, സ്റ്റിൽസ്- വിഷ്‍ണു രവി, വിഷ്‍ണു കെ വിജയൻ, പിആർഒ പി ശിവപ്രസാദ് എന്നിവരായിരുന്നു മറ്റ് പ്രവർത്തകർ.

Read More: നടൻ നിരഞ്‍ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി