
'പ്ലസ് ടു', 'ബോബി' എന്നീ .ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാക്കിപ്പട' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് എട്ട് തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിക്കുന്നു. എസ് വി പ്രൊഡക്ഷൻ സിന്റെ ബാനറിൽ ഷെജി വലിയകത്ത് ഈ ചിത്രം നിർമ്മിക്കുന്നു. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം.
തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം) സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. തിരക്കഥ - സംഭാഷണം. ഷെബി ചൗഘട്, ഷെജി വലിയകത്ത്. സംഗീതം - ജാസി ഗിഫ്റ്റ്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബുറാം.
മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യും - ഡിസൈൻ.ഷിബു പരമേശ്വരൻ. നിശ്ചല ഛായാഗ്രഹണം - അജി മസ്ക്കറ്റ്. നിർമ്മാണ നിർവ്വഹണം എസ് മുരുകൻ. പിആര്‍ഒ വാഴൂർ ജോസ്.
'ഇന്ത്യയെ ഇഷ്‍ടപ്പെടാത്ത ഒരാളായി പലരും എന്നെ കാണുന്നു'; 'ലാല്‍ സിംഗി'നെതിരായ ബഹിഷ്‍കരണാഹ്വാനത്തില്‍ ആമിര്‍
സമീപകാല ബോളിവുഡില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തിയിട്ടുള്ള ചിത്രങ്ങളില്‍ ഒന്നാണ് ആമിര്‍ ഖാന്‍ നായകനാവുന്ന 'ലാല്‍ സിംഗ് ഛദ്ദ'. ടോം ഹാങ്ക്സ് നായകനായി 1994ല്‍ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗംപി'ന്‍റെ റീമേക്ക് ആണ് ഈ ചിത്രം. തന്‍റെ സ്വപ്ന പദ്ധതിയെന്ന് ആമിര്‍ വിശേഷിപ്പിച്ചിട്ടുള്ള ചിത്രത്തിനുവേണ്ടി അദ്ദേഹം ശാരീരികമായ വലിയ മേക്കോവറുകളിലൂടെ കടന്നുപോയിരുന്നു. ഓഗസ്റ്റ് 11ന് ലോകമെമ്പാടും തിയറ്ററുകളില്‍ എത്താനിരിക്കുകയാണ് ചിത്രം. എന്നാല്‍ റിലീസ് ദിനം അടുത്തിരിക്കെ സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിനെതിരെ ചില ബഹിഷ്കരണാഹ്വാനങ്ങളും മുഴങ്ങുന്നുണ്ട്. ഇപ്പോഴിതാ ഇതിനെതിരെ ആദ്യമായി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
'ലാല്‍ സിംഗ് ഛദ്ദ'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയ്ക്കിടെ ഇതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ആമിറിന്‍റെ പ്രതികരണം- 'എനിക്ക് ഇതില്‍ നിരാശയുണ്ട്. ചിത്രം കാണരുതെന്ന് പറയുന്ന ചിലരുടെ ഹൃദയങ്ങളില്‍ ഈ രാജ്യത്തെ ഇഷ്‍ടപ്പെടാത്ത ഒരാളാണ് ഞാന്‍. അവര്‍ അങ്ങനെ വിശ്വസിക്കുന്നു. പക്ഷേ അത് അസത്യമാണ്. അവര്‍ അങ്ങനെ കരുതുന്നു എന്നത് നിരാശാജനകമാണ്. ദയവായി ഈ ചിത്രം ബഹിഷ്കരിക്കരുത്. ദയവായി ഈ ചിത്രം കാണണം', ആമിര്‍ ഖാന്‍ പറഞ്ഞു.
Read More : അഫ്സലിന്റെ ശബ്‍ദത്തിൽ 'വരാതെ വന്നത്', 'ടു മെന്നി'ലെ രണ്ടാം ഗാനവും ഹിറ്റ്