Two Men song : അഫ്സലിന്റെ ശബ്‍ദത്തിൽ 'വരാതെ വന്നത്', 'ടു മെന്നി'ലെ രണ്ടാം ഗാനവും ഹിറ്റ്

Published : Aug 02, 2022, 05:41 PM IST
Two Men song : അഫ്സലിന്റെ ശബ്‍ദത്തിൽ 'വരാതെ വന്നത്', 'ടു മെന്നി'ലെ രണ്ടാം ഗാനവും ഹിറ്റ്

Synopsis

'ടു മെന്‍' എന്ന ചിത്രത്തിനായി അഫ്സല്‍ പാടിയ ഗാനം വന്‍ ഹിറ്റാകുന്നു (Two Men).  

'ടു മെൻ' എന്ന ചിത്രത്തിലെ രണ്ടാം ഗാനത്തിനും മികച്ച വരവേൽപ്പ്. ഗായകൻ അഫ്‌സലിന്റെ ശബ്‍ദത്തിൽ  'വരാതെ വന്നത്' എന്ന ഗാനമാണ് തിങ്കളാഴ്ച പുറത്തിറക്കിയത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ ആണ് സംഗീതം നൽകിയത്. ആദ്യ ദിനം തന്നെ പാട്ട് ഒരു മില്യൺ ആളുകൾ കണ്ടു. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ ധ്യാൻ ശ്രീനിവാസൻ ആണ് പാട്ട് പുറത്തിറക്കിയത് (Two Men).

ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍  നിര്‍മ്മിച്ച് കെ സതീഷ് സംവിധാനം ചെയ്ത ടു മെൻ പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാൾ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥ പറയുന്നു. എംഎ നിഷാദും ഇർഷാദ് അലിയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ നിർമ്മാതാവ് മാനുവൽ ക്രൂസ് ഡാർവിൻ, എംഎ നിഷാദ്, ലെന, കൈലാഷ്, കെ.സതീഷ്, ദിനേശ് പ്രഭാകർ, ആനന്ദ് മധുസൂദനൻ, ഡാനി ഡാർവിൻ എന്നിവരും പങ്കെടുത്തു.

മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവി വരുന്നത്.  ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, മിഥുന്‍ രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു.

മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു.

എഡിറ്റിംഗ് വി സാജന്‍. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍ എന്നിവരാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡി ഗ്രൂപ്പാണ് വിതരണക്കാര്‍. ഡ്രീം ബിഗ് ഫിലിംസാണ് വിതര പങ്കാളികള്‍. പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് :കണ്ടന്റ് ഫാക്ടറി. ഓഗസ്റ്റ് അഞ്ചിന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തും.

Read More : 'ഇന്ത്യയെ ഇഷ്‍ടപ്പെടാത്ത ഒരാളായി പലരും എന്നെ കാണുന്നു'; 'ലാല്‍ സിംഗി'നെതിരായ ബഹിഷ്‍കരണാഹ്വാനത്തില്‍ ആമിര്‍

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ