
മലയാളത്തിന്റെ പ്രിയ മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. പലരും മമ്മൂട്ടിയുമായുള്ള അനുഭവങ്ങൾ പങ്കുവച്ചാണ് ആശംസ അറിയിക്കുന്നത്. അത്തരത്തിൽ നടി നിരഞ്ജന അനൂപ് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് നിരഞ്ജന ആശംസകൾ അറിയിച്ചിരിക്കുന്നത്.
"ഇതിഹാസമാവാൻ ഒരു കാരണമുണ്ടാകും. സ്വപ്നം കണ്ടത് നേടിയെടുക്കാനുള്ള പോരാട്ടം തുടരാൻ തലമുറകളെ പ്രചോദിപ്പിക്കുന്നു. ഏറ്റവും സന്തോഷകരമായ ജന്മദിനം മമ്മൂക്ക, എപ്പോഴും സ്നേഹിക്കുന്നു", എന്നാണ് നിരഞ്ജന സ്ക്രീൻ ഷോട്ട് പങ്കുവച്ച് കുറിച്ചത്.
"ഇപ്പോഴും പ്രയത്നിക്കുകയാണെന്ന് താങ്കൾ പറഞ്ഞു. ഈ സന്ദേശം, നല്ല ദിവസങ്ങളിൽ അല്ലാത്ത ഞങ്ങളെ പോലുള്ള ആളുകൾക്ക് പ്രതീക്ഷ നൽകുന്നതാണ്", എന്നാണ് നിരഞ്ജനയുടെ മെസേജ്. "പ്രയത്നിക്കുമ്പോഴാണ് ത്രില്ലുള്ളത്. നിങ്ങൾ ഒരിക്കൽ അത് നേടി കഴിഞ്ഞാൽ ത്രിൽ നഷ്ട്ടപ്പെടും. അതുകൊണ്ട് പ്രയത്നം തുടരുക. ഞാൻ ഇപ്പോഴും പ്രയത്നിക്കുകയാണ്", എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. സുല്‍ഫത്തിനും മമ്മൂട്ടിക്കും ഒപ്പമുള്ള ഫോട്ടോയും നിരഞ്ജന പങ്കുവച്ചിട്ടുണ്ട്.
അതേസമയം, മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് തെലുങ്ക് ചിത്രം ഏജന്‍റിന്‍റെ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏജന്‍റ്. നാഗാര്‍ജുനയുടെ മകനും നടനുമായ അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. . ഛായാഗ്രഹണം രാകുൽ ഹെരിയൻ. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 'ഏജന്റ്'. രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ