'ശ്രീകൃഷ്‍ണനായി അമ്മയും ഞാനും വ്യത്യസ്‍ത കാലങ്ങളില്‍', ഫോട്ടോ പങ്കുവെച്ച് നടി നിരഞ്‍ജന അനൂപ്

Web Desk   | Asianet News
Published : Jun 11, 2021, 11:01 AM IST
'ശ്രീകൃഷ്‍ണനായി അമ്മയും ഞാനും വ്യത്യസ്‍ത കാലങ്ങളില്‍', ഫോട്ടോ പങ്കുവെച്ച് നടി നിരഞ്‍ജന അനൂപ്

Synopsis

ശ്രീകൃഷ്‍ണനായിട്ടുള്ള ഫോട്ടോകള്‍ പങ്കുവെച്ച് നടി നിരഞ്‍ജവി അനൂപ്.  

നടിയും നര്‍ത്തകിയുമെന്ന നിലയില്‍ ശ്രദ്ധേയയാണ് നിരഞ്‍ജന അനൂപ്. തന്റെ വിശേഷങ്ങള്‍ നിരഞ്‍ജന അനൂപ് സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവയ്‍ക്കാറുണ്ട്. ഫോട്ടോകളും നിരഞ്‍ജന അനൂപ് ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ നിരഞ്‍ജന അനൂപ് പങ്കുവെച്ച ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ശ്രീകൃഷ്‍ണനായി വേഷമിട്ട തന്റെയും അമ്മയുടെയും രണ്ട് കാലത്തെ ഫോട്ടോകളാണ് ചേര്‍ത്തുവെച്ച് ആണ് നിരഞ്‍ജന അനൂപ് പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയില്‍ ആദ്യം താനും രണ്ടാമത് അമ്മയുമാണ് എന്ന് നിരഞ്‍ജന അനൂപ് പറയുന്നു. ഭഗവാൻ കൃഷ്‍ണൻ എന്നും കലാകാരൻമാരുടെ പ്രിയങ്കരനാണ് എന്നും നിരഞ്‍ജന അനൂപ് എഴുതിയിരിക്കുന്നു. ഒരു ആനന്ദാനുഭൂതി നല്‍കുന്ന ഫോട്ടോയാണ് ഇതെന്ന് നിരഞ്‍ജനയുടെ അമ്മ നാരായണി അനൂപ് കമന്റ് എഴുതിയിട്ടുണ്ട്. പൂര്‍ണനായ വ്യക്തിയോടുള്ള ഐക്യമാണ് കൃഷ്‍ണനെന്നും നാരായണി അനൂപ് പറയുന്നു. 

ദേവാസുരം എന്ന സിനിമയില്‍ നായക കഥാപാത്രത്തിന് പ്രചോദനമായ മുല്ലശ്ശേരി രാജഗോപാലന്റെ  മകളാണ് നാരായണി.

ലോഹം എന്ന സിനിമയിലൂടെയാണ് നിരഞ്‍ജന അനൂപ് വെള്ളിത്തിരയില്‍ എത്തുന്നത്.

PREV
click me!

Recommended Stories

മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ
ഒന്നരവർഷമായി വേർപിരിഞ്ഞ് താമസം; വിവാഹമോചനവാർത്ത അറിയിച്ച് നടി ഹരിത