അന്ന് പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുല്‍ഖര്‍ വകയായി എത്തിയിരുന്നു', വെളിപ്പെടുത്തി നിര്‍മല്‍ പാലാഴി

Web Desk   | Asianet News
Published : Jul 28, 2021, 09:36 AM ISTUpdated : Jul 28, 2021, 09:38 AM IST
അന്ന് പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുല്‍ഖര്‍ വകയായി എത്തിയിരുന്നു', വെളിപ്പെടുത്തി നിര്‍മല്‍ പാലാഴി

Synopsis

പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുല്‍ഖര്‍ വകയായി എത്തിയിരുന്നുവെന്ന് നിര്‍മല്‍ പാലാഴി.

മലയാള സിനിമാ ലോകത്ത് എല്ലാവരോടും ഒരുപോലെ പെരുമാറുന്ന നായകനടനാണ് ദുല്‍ഖറെന്നാണ് പറയാറുള്ളത്. ദുല്‍ഖറിന്റെ ജന്മദിനമായ ഇന്ന് സഹതാരങ്ങള്‍ എല്ലാവരും ആശംസകള്‍ അറിയിക്കാൻ മത്സരിക്കുകയുമാണ്. ഒട്ടേറെ താരങ്ങളാണ് ദുല്‍ഖറിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ദുല്‍ഖറിന്റെ കാരുണ്യത്തെ കുറിച്ചാണ് നടൻ നിര്‍മല്‍ പാലാഴിക്ക് പറയാനുള്ളത്.

"സലാല മൊബൈൽസ്"എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാൽ ഞാൻ അന്ന് കൂടെ അഭിനയിച്ചിരുന്ന ആൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷെ 2014ൽ ആക്സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുല്‍ഖര്‍ വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു.നന്ദിയും സ്നേഹവും കടപ്പാടും മാത്രം.ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു- നിര്‍മല്‍ പാലാഴി എഴുതുന്നു.


സല്യൂട്ട് ആണ് ദുല്‍ഖര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

റിലീസ് ചെയ്യാനുള്ള ചിത്രം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്‍ത കുറുപ്പ് ആണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ധീര'ത്തിന് ജിസിസിയില്‍ സെന്‍സര്‍ വിലക്ക്; നിരാശ പങ്കുവച്ച് ഇന്ദ്രജിത്ത്
ഇത് പടയപ്പയുടെ തിരിച്ചുവരവ്; റീ റിലീസ് ട്രെയ്‌ലർ പുറത്ത്