ബ്രഹ്മാണ്ഡ താരനിര, 'രാമായണ'യുടെ ആഗോള പ്രയാണത്തിന് മുന്നോടിയായി 'പ്രഥം സങ്കൽപ്പിന്' ആരംഭം; ട്രെയിലർ റിലീസ് ജൂലൈ 24ന്

Published : Jul 19, 2026, 10:14 PM IST
ramayana

Synopsis

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിന്റെ ട്രെയിലർ 2026 ജൂലൈ 24-ന് പുറത്തിറങ്ങും.

മിത് മൽഹോത്രയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം 'രാമായണ'ത്തിന്റെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള കാത്തിരിപ്പിന് വിരാമമിട്ട് 2026 ജൂലൈ 24-നാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായി, ചിത്രത്തിന്റെ ആഗോള പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള 'പ്രഥം സങ്കൽപ്' ചടങ്ങും ട്രെയിലറിന്റെ പ്രത്യേക പ്രിവ്യൂവും ന്യൂഡൽഹിയിൽ വെച്ച് നടന്നു.

2026 ദീപാവലി റിലീസായി രണ്ട് ഭാഗങ്ങളുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററുകളിലെത്തും. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരനിരയെ അണിനിരത്തിയാണ് ചിത്രം ഒരുങ്ങുന്നത്. രൺബീർ കപൂർ ശ്രീരാമനായി വേഷമിടുന്നു. സായ് പല്ലവി സീതാദേവിയായി എത്തുന്നു. ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയായ കന്നഡ സൂപ്പർതാരം യഷ് ശക്തനായ രാവണനെ അവതരിപ്പിക്കുന്നു.

സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിൽ സർപ്രൈസ് സാന്നിധ്യമായി ചിത്രത്തിലുണ്ടാകും. മലയാളത്തിന്റെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു. വർഷങ്ങൾക്ക് മുൻപ് ദൂരദർശൻ രാമായണത്തിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ഈ ചിത്രത്തിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു. ലക്‌ഷ്‍മണനായി രവി ദുബെയും, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും, ഇന്ദ്രനായി കുനാൽ കപൂറും വേഷമിടുന്നു.

'ദംഗൽ' എന്ന ചിത്രത്തിലൂടെ ആഗോള ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച നിതേഷ് തിവാരിയാണ് രാമായണം സംവിധാനം ചെയ്യുന്നത്. പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നത് സിനിമയുടെ മറ്റൊരു പ്രധാന ആകർഷണമാണ്.

ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ അതിന്റെ എല്ലാ ആധികാരികതയോടും സാങ്കേതിക മികവോടും കൂടി ആഗോള വേദിയിൽ എത്തിക്കുകയാണ് ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നിർമ്മാതാവ് നമിത് മൽഹോത്രയും സംവിധായകൻ നിതേഷ് തിവാരിയും വ്യക്തമാക്കി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അത് കണ്ടിട്ട് എനിക്ക് ഉറങ്ങാൻ പറ്റിയില്ല, ദില്ലിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തെന്ന് രഞ്ജിനി ഹരിദാസ്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം
സാക്ഷാൽ മെസി ഒപ്പിട്ട പോസ്റ്റർ, മലയാളി യുവനടന്‍റെ ലോക സിനിമയിലേക്കുള്ള യാത്ര; ലോകകപ്പ് ഫൈനലിന് മുൻപേ ശ്രദ്ധ നേടി യാദവ് ശശിധറിന്‍റെ '52 ബ്ലൂ'