മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യണമെന്ന് നിതീഷ് ഭരദ്വാജ്

By Web TeamFirst Published Apr 7, 2020, 9:31 PM IST
Highlights

മറാത്തിയില്‍ മികച്ച സംവിധായകനടക്കമുള്ള അവാര്‍ഡുകള്‍ നേടിയ നിതീഷ് ഭരദ്വാജ് മോഹൻലാലിനെ നായകനാക്കി ഒരു സിനിമ മലയാളത്തില്‍ സംവിധാനം ചെയ്യാനാണ് ആലോചിക്കുന്നത്.

മലയാളിയല്ലെങ്കിലും മലയാളി പ്രേക്ഷകര്‍ സ്വന്തമെന്ന പോലെ സ്‍നേഹിക്കുന്ന നടനാണ് നിതീഷ് ഭരദ്വാജ്. മഹാഭാരതം എന്ന പരമ്പരയില്‍ ശ്രീകൃഷ്‍ണനായി നിതീഷ് ഭരദ്വാജ് മലയാളികളുടെ ഇഷ്‍ടം സ്വന്തമാക്കി.  ഹിന്ദി സിനിമയിലും നിതീഷ് അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഞാൻ ഗന്ധര്‍വ്വൻ എന്ന സിനിമയില്‍ ഗന്ധര്‍വനായും എത്തി. മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് താലോലിക്കുന്ന ആഗ്രഹമെന്ന് നിതീഷ് ഭരദ്വാജ് വനിതയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

നിതീഷ് ഭരദ്വാജ് സിനിമ സംവിധായകൻ എന്ന നിലയില്‍ കഴിവു തെളിയിച്ചിട്ടുണ്ട്. മറാത്തിയില്‍ പിതൃറൂണ്‍ എന്ന സിനിമ സംവിധാനം ചെയ്യുന്നു. മികച്ച സംവിധായകനടക്കം അഞ്ച് അവാര്‍ഡുകള്‍ ലഭിച്ചു.  മോഹൻലാലിനെ നായകനാക്കി ഒരു മലയാള സിനിമ മലയാളത്തില്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് നിതീഷ് ഭരദ്വാജ് പറയുന്നു. മലയാളികള്‍ക്ക് നല്‍കാനുള്ള  വിഷു കൈനീട്ടം എന്താണ് എന്ന ചോദ്യത്തിന് ഉത്തരമായാണ് നിതീഷ് ഭരദ്വാജ് ഇക്കാര്യം പറഞ്ഞത്. മനസില്‍ താലോലിക്കുന്ന ഒരു കൈനീട്ടമുണ്ട്. മോഹൻലാലിനെ നായകനാക്കി ഒരു സിനിമ മലയാളത്തില്‍ സംവിധാനം ചെയ്യണം. ഭഗവാൻ കൃഷ്‍ണനും മാ ഭഗവതിയും അനുവദിച്ചാല്‍ അത് നടക്കുമെന്നും നിതീഷ് ഭരദ്വാജ് പറയുന്നു. 

click me!