അസുരനിലെ വില്ലൻ നടൻ കൊവിഡ് ബാധിച്ചു അന്തരിച്ചു

Web Desk   | Asianet News
Published : May 17, 2021, 04:47 PM IST
അസുരനിലെ വില്ലൻ നടൻ കൊവിഡ് ബാധിച്ചു അന്തരിച്ചു

Synopsis

തമിഴ് നടൻ നിതീഷ് വീര അന്തരിച്ചു.

തമിഴ് നടൻ നിതീഷ് വീര (45) കൊവിഡ് ബാധിച്ച് അന്തരിച്ചു. ധനുഷ് നായകനായ അസുരനിലെ വില്ലൻ കഥാപാത്രമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാല എന്ന സിനിമയിലും ഏറെ ശ്രദ്ധേയമായ വേഷം ചെയ്‍തു. നിതീഷ് വീരയുടെ മരണത്തില്‍ താരങ്ങള്‍ അനുശോചിച്ചു.

പുതുപേട്ട എന്ന സിനിമയിലൂടെയാണ് നിതീഴ് തമിഴ് സിനിമയിലെത്തുന്നത്. ശെല്‍വരാഘവൻ സംവിധാനം ചെയ്‍ത ചിത്രത്തില്‍ മണി എന്ന കഥാപാത്രമായാണ് നിതീഷ് എത്തിയത്. വെണ്ണിലാ കബഡി കുഴു, നേട്ര് ഇൻട്ര്, പാടൈ വീരൻ, പേരൻപ്, ഐരാ, നീയ 2 തുടങ്ങിയ ചിത്രങ്ങളിലും നിതീഷ് അഭിനയിച്ചു. കാലയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

വെട്രിമാരൻ സംവിധാനം ചെയ്‍ത അസുരനില്‍ പാണ്ഡ്യൻ എന്ന കഥാപാത്രമായിരുന്നു.

അസുരനിലെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

PREV
click me!

Recommended Stories

ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ ക്രിസ്റ്റൺ സ്റ്റുവർട്ടിന്റെ ‘ക്രോണോളജി ഓഫ് വാട്ടർ’ ഉൾപ്പെടെ 5 ചിത്രങ്ങൾ
ഐഎഫ്എഫ്‍കെ: ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ മുഖ്യ ആകർഷണമായി ലാറ്റിനമേരിക്കൻ പാക്കേജ്