നടൻ നിതിന്റെയും ശാലിനിയുടെയും വിവാഹം നീട്ടിവെച്ചു

Web Desk   | Asianet News
Published : Feb 08, 2020, 06:03 PM IST
നടൻ നിതിന്റെയും ശാലിനിയുടെയും വിവാഹം നീട്ടിവെച്ചു

Synopsis

തെലുങ്കിലെ ശ്രദ്ധേയനായ നായക നടനായ നിതിന്റെ വിവാഹം മാറ്റിവെച്ചതായി വാര്‍ത്ത.  

തെലുങ്കിലെ ശ്രദ്ധേയനായ യുവ നായകനാണ് നിതിൻ. ജയം എന്ന ആദ്യ സിനിമയിലൂടെ തന്നെ വൻ വിജയം സ്വന്തമാക്കി. പിന്നീട് നിതിൻ പരാജയവും നേരിട്ടിരുന്നു. 2002ല്‍ ആദ്യ സിനിമയില്‍ നിന്ന് 2020ല്‍ എത്തുമ്പോള്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മുൻനിരയില്‍ തന്നെ നിതിനുണ്ട്.  തെലുങ്കില്‍ ഒട്ടേറെ ആരാധകരുള്ള നായക നടനായി മാറുകയും ചെയ്‍തു നിതിൻ. നിതിന്റെ വിവാഹ വാര്‍ത്ത പുറത്തുവരികയും ആരാധകര്‍ അത് ആഘോഷമാക്കാൻ തുടങ്ങുകയും ചെയ്‍തിരുന്നെങ്കിലും തിയ്യതി നീട്ടിവെച്ചതായാണ് പുതിയ വാര്‍ത്ത.

യുകെയിലെ  വിദ്യാര്‍ഥിനിയായ ശാലിനിയാണ് നിതിന്റെ വധു.  കുറച്ച് വര്‍ഷമായുള്ള പരിചയമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തി നില്‍ക്കുന്നത്. ഏപ്രില്‍ 15ന് വിവാഹം നടക്കുമെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ മെയ് മാസത്തിലേക്ക് വിവാഹം മാറ്റിയെന്നതാണ് പുതിയ വാര്‍ത്ത. ദുബായില്‍ വെച്ചാണ് വിവാഹം നടക്കുക. വരന്റെയും വധുവിന്റെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കം അമ്പതോ അറുപതോ ആള്‍ക്കാര്‍ ആയിരിക്കും വിവാഹത്തിന്  എത്തുക.

PREV
click me!

Recommended Stories

ഹണി റോസ് ചിത്രം റേച്ചൽ നാളെ മുതൽ തിയേറ്ററുകളിൽ
സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി