'സ്‍കൈലാബ്' പ്രമേയമായി ഒരു തെലുങ്ക് സിനിമ, നായികയായി നിത്യാ മേനന്‍

By Web TeamFirst Published Jul 12, 2021, 6:47 PM IST
Highlights

നിത്യാ മേനന്‍ നായികയാകുന്ന സിനിമയാണ് സ്‍കൈലാബ്.

നാസയുടെ ആദ്യത്തെ സ്‍പേസ് സ്റ്റേഷൻ  ആണ് സ്‍കൈലാബ്. 75-ടൺ ഭാരമുള്ള ഈ സ്‍പേസ് സ്റ്റേഷൻ 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു. 1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികൾ ഇതു സന്ദർശിച്ചിട്ടുണ്ട്. ഇപോഴിതാ അതേ പേരില്‍ നിത്യാ മേനൻ നായികയായിട്ടുള്ള സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

സ്‍പേസ് സ്റ്റേഷനായ സ്‍കൈലാബ് തന്നെയാണ് സിനിമയിലും പരാമര്‍ശവിധേയകമാകുന്നത്. സ്‍കൈലാബ് ശിഥിലമാകുമെന്ന് ഭയപ്പെടുന്നു. അതിന്റെ അവശിഷ്‍ടങ്ങൾ ഭൂമിയിൽ വീഴുമെന്നാണ് മുന്നറിയിപ്പ്. ഗൗരി, ആനന്ദ് രാമ റാവു എന്നിവരുടെ ജീവിതത്തില്‍ ഇത് എങ്ങനെ ബാധിക്കുന്നുവെന്നത് ആണ് സിനിമയുടെ പ്രമേയം.

എന്നാല്‍ മികച്ച ഒരു എന്റര്‍ടെയ്‍നറായിരിക്കും ചിത്രമെന്നാണ് പോസ്റ്റര്‍ സൂചന നല്‍കുന്നത്.

സത്യ ദേവ്, നിത്യ മേനൻ, രാഹുല്‍ രാമകൃഷ്‍ണ എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്. വൈഷ്‍ണവ് ഖന്ദേറാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിത്യാ മേനനും സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!