Nitish Bhardwaj : 'മരണത്തേക്കാള്‍ വേദനാജനകം', വിവാഹമോചിതനാകുന്നുവെന്ന് വെളിപ്പെടുത്തി നടൻ നിതീഷ് ഭരദ്വാജ്

Web Desk   | Asianet News
Published : Jan 19, 2022, 11:27 AM IST
Nitish Bhardwaj : 'മരണത്തേക്കാള്‍ വേദനാജനകം', വിവാഹമോചിതനാകുന്നുവെന്ന് വെളിപ്പെടുത്തി നടൻ നിതീഷ് ഭരദ്വാജ്

Synopsis

'ഞാൻ ഗന്ധര്‍വൻ' താരം നിതീഷ് ഭരദ്വാജ് വിവാഹമോചിതനാകുന്നു

നടൻ നിതീഷ് ഭരദ്വാജ് (Nitish Bhardwaj) വിവാഹബന്ധം വേര്‍പെടുത്തുന്നു. 12 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് വിവാഹബന്ധം വേര്‍പെടുത്താൻ നിതീഷ് ഭരദ്വാജും ഭാര്യ സ്‍മിതയും തീരുമാനിച്ചത്. നിതീഷ് ഭരദ്വാജ് തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. സ്‍മിതയ്‍ക്കും നിതീഷ് ഭരദ്വാജിന് ഇത് രണ്ടാം വിവാഹമായിരുന്നു.

വിവാഹമോചനത്തിന് നിതീഷ് ഭരദ്വാജ് 2019ലാണ് കേസ് ഫയല്‍ ചെയ്‍തത്. മുംബൈ കുടുംബ കോടതിയലാണ് ഇപോള്‍ കേസ് നടക്കുന്നത്.  വിവാഹമോചനത്തിന്റെ കാരണങ്ങള്‍ പുറംലോകത്തോട് വിളിച്ചു പറയാൻ താല്‍പര്യമില്ലെന്നു നിതീഷ് ഭരദ്വാജ് പറയുന്നു. മരണത്തേക്കാള്‍ വേദനിപ്പിക്കുന്നതാണ് വേര്‍പിരിയില്‍ എന്നും നിതീഷ് ഭരദ്വാജ് പറയുന്നു.

 ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്‍മത ഗേറ്റുമായുള്ള നിതീഷ് ഭരദ്വാജിന്റെ വിവാഹം 2009ലായിരുന്നു. ഇരട്ടക്കുട്ടികളുണ്ട് ഇവര്‍ക്ക്. നിതീഷ് ഭരദ്വാജിന്റെ ആദ്യ വിവാഹം മോനിഷ പട്ടേലുമായിട്ടായിരുന്നു. 1991ല്‍ വിവാഹിതരായ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. 

'ഞാൻ ഗന്ധര്‍വൻ' എന്ന ചിത്രമാണ് നിതീഷ് ഭരദ്വാജിനെ മലയാളികളുടെ പ്രിയങ്കരനാക്കിയത്. പത്മരാജൻ സംവിധാനം ചെയ്‍ത ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ നിതീഷ് ഭരദ്വാജിന് ഗന്ധര്‍വ്വന്റെ രൂപമായി. 'സമന്താര്‍' എന്ന വെബ്‍സീരിസിലാണ് നിതീഷ് ഭരദ്വാജ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. രണ്ട് സീസണിലായിട്ട് എത്തിയ സീരീസില്‍ 'സുദര്‍ശൻ ചക്രപാണി' എന്ന കഥാപാത്രമായിട്ടാണ് നിതീഷ് ഭരദ്വാജ് അഭിനയിച്ചത്.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു