
കുടുംബ പ്രേക്ഷകരുടെ പ്രിയ താരം നിവിൻ പോളി വീണ്ടുമെത്തുന്ന 51ആം ചിത്രത്തിന്റെ സ്വിച്ചോൺ ചടങ്ങ് ഇന്ന് കൊച്ചിയിൽ നടന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ നിർമ്മാതാക്കളാകുന്ന ചിത്രം ‘ജയ ജയ ഹേ’യിൽ വിപിൻ ദാസിനൊപ്പം സഹ എഴുത്തുകാരനായി പ്രവർത്തിച്ച നാഷിദ് ഫാമിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് കൊച്ചിയിൽ നടന്ന സ്വിച്ചോൺ ചടങ്ങിൽ വിപിൻ ദാസ്, സവിൻ ഷാ തുടങ്ങിയവരും പങ്കെടുത്തു.
കാന്താര ചാപ്റ്റർ 1 ഉൾപ്പെടെ കന്നഡ - തെലുഗു ഇൻഡസ്ട്രിയിലെ നിറസാന്നിധ്യമായ രുക്മിണി വസന്ത് ആണ് ചിത്രത്തിലെ നായിക. ഇത്തവണ മുഴുനീള കഥാപാത്രമായി അജു വർഗ്ഗീസും കൂടെയുണ്ട്. കൂടാതെ ജഗദീഷ്, കലാരഞജിനി, അശോകൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഗ്രീൻ റൂം റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ്: കണ്ണൻ മോഹൻ, സംഗീതം: ഇലക്ട്രോണിക് കിളി, കോ റൈറ്റർ: നിധിൻ നാഗേഷ്, പ്രൊഡക്ഷൻ ഡിസൈൻ: ആഷിക് എസ്, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പ്രോജക്ട് ഡിസൈനർ: ഷബീർ മലവട്ടത്ത്, പ്രൊഡക്ഷൻ കണ്ട്രോളർ: വിനീത് വിജയ്, ചീഫ് അസോസിയേറ്റ്: സുജിത് സുരേഷ്, ആർട്ട്: നിതീഷ് ചന്ദ്രൻ, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ എൽ പി, പി ആർ ഓ: ഹെയിൻസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ