നിവിൻ പോളി ചിത്രം 'തുറമുഖ'ത്തിന്റെ ഒടിടി സ്‍ട്രീമിംഗ് ഉടൻ

Published : Apr 04, 2023, 08:09 PM IST
നിവിൻ പോളി ചിത്രം 'തുറമുഖ'ത്തിന്റെ ഒടിടി സ്‍ട്രീമിംഗ് ഉടൻ

Synopsis

നിവിൻ പോളി ചിത്രത്തിന്റെ ഉടൻ ഒടിടിയിലേക്കെന്ന് റിപ്പോര്‍ട്ട്.  

നിവിൻ പോളി ചിത്രമായി ഏറ്റവും ഒടുവില്‍ എത്തിയത് 'തുറമുഖ'മാണ്. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തിലെ വൻ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിവിൻ പോളി ചിത്രം വൈകാതെ ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടാണ്.

രാജീവ് രവി ചിത്രം സോണിലിവിലായിരിക്കും സ്‍ട്രീമിംഗ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 10നാണ് ചിത്രം സ്‍ട്രീമിംഗ് ചെയ്യുക എന്നുമാണ് റിപ്പോര്‍ട്ട്. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ ഛായാാഗ്രാഹകനും. 'തുറമുഖം' എന്ന ചിത്രം ഒടിടിയിലേക്കും എത്തുന്നതോടെ കൂടുതല്‍ പ്രേക്ഷകര്‍ കാണുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിച്ചിത്. കെ തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി സിനിമാസിന്റെയും ബാനറുകളില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്. ഗോപന്‍ ചിദംബരത്തിന്റേതാണ് തിരക്കഥയും സംഭാഷണവും. എഡിറ്റിംഗ് ബി അജിത്‍കുമാര്‍ ആണ്.

നിവിന്‍ പോളിക്കും അര്‍ജുൻ അശോകനും ജോജു ജോര്‍ജിനും പുറമേ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്‍ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരന്നത്. 'തുറമുഖം' വളരെ വേഗത്തില്‍ ഉള്ള സിനിമ അല്ല എന്ന് നിവിൻ പോളി പറഞ്ഞിരുന്നു. ചിത്രം അച്ഛന്‍, മക്കള്‍, സഹോദരങ്ങള്‍ എന്നിവരൊക്കെ തമ്മിലുള്ള ബന്ധങ്ങളെയും പരാമര്‍ശിക്കുന്നു എന്ന് നേരത്തെ നിവിൻ പോളി പറഞ്ഞിരുന്നു. വ്യക്തമായ രാഷ്ട്രീയം കൂടി 'തുറമുഖ'മെന്ന ചിത്രം പറയുന്നുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു. ഡിസൈന്‍ ഓള്‍ഡ്‍മങ്ക്സ്, ഡിസ്ട്രിബൂഷന്‍ ലീഡ് ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രൊമോഷന്‍ അനൂപ് സുന്ദരന്‍,  മാര്‍ക്കറ്റിങ് പ്ലാന്‍ ബിനു ബ്രിങ്ഫോര്‍ത്ത് എന്നിവരുമാണ്.

Read More: 'അങ്ങനെ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല', വാര്‍ത്ത നിഷേധിച്ച് സാമന്ത

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക